പൂനൂരിൽ ആരോഗ്യ വകുപ്പ് പരിശോധന; സ്ഥാപനങ്ങൾ അടച്ചുപൂട്ടി

പൂനൂരിൽ ആരോഗ്യ വകുപ്പ് പരിശോധന; സ്ഥാപനങ്ങൾ അടച്ചുപൂട്ടി പൂനൂർ: ആരോഗ്യ വകുപ്പി​െൻറ ജാഗ്രത പരിപാടിയുടെ ഭാഗമായി മങ്ങാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പൊതുജനാരോഗ്യ വിഭാഗം പൂനൂരിൽ പരിശോധന നടത്തി. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു. ശുചിത്വമില്ലാത്ത ചുറ്റുപാടിൽ ലൈസൻസില്ലാതെ അനധികൃതമായി പലഹാരങ്ങൾ നിർമിച്ച് വിതരണം നടത്തിയിരുന്ന പൂനൂർ ചന്തക്ക് സമീപം പ്രവർത്തിച്ചിരുന്ന രണ്ട് സ്ഥാപനങ്ങൾ അടച്ചുപൂട്ടി. 5000 രൂപ പിഴയും ഈടാക്കി. ടെറസിന് മുകളിൽ സൂക്ഷിച്ചിരുന്ന ടാങ്കുകളിൽ കൊതുക് വളർന്ന് പകർച്ചവ്യാധികൾ പടരുന്ന സാഹചര്യം സൃഷ്ടിച്ച പ്രിയ ഇലക്ട്രിക്കൽസ് ഉടമയിൽനിന്നു 2000 രൂപ പിഴ ഈടാക്കി. ഗ്രാമപഞ്ചായത്തിൽ നിരോധിച്ച പ്ലാസ്റ്റിക് കവറുകളിൽ മാംസം വിറ്റതിന് മുഹമ്മദി​െൻറ ബീഫ് സ്റ്റാളിൽനിന്നു 1000 രൂപയും സിയാദി​െൻറ ചിക്കൻ സ്റ്റാളിൽനിന്നു 1500 രൂപയും പിഴ ഈടാക്കി. പരിശോധന സ്ക്വാഡിൽ ഹെൽത്ത് ഇൻസ്പക്ടർമാരായ കെ. ബാലചന്ദ്രൻ, കെ.കെ. പ്രവീൺ, ജയേഷ് എം.എ, മുഹമ്മദ് അബ്ദുൽ സലീം, എം.കെ. സജീവൻ, കെ. സജിത് എന്നിവർ പങ്കെടുത്തു. ലൈസൻസ് നിബന്ധനകൾ പാലിക്കാതെയും പൊതുജനാരോഗ്യത്തിന് വിരുദ്ധമായും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ തുടർന്നും കർശന നടപടികൾ സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. ബിനോയും മെഡിക്കൽ ഓഫിസർ ഡോ. സുനിൽ ലാലും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.