കനത്തമഴ ഇരുവഴിഞ്ഞിപ്പുഴ കരകവിഞ്ഞു: വയലുകളിൽ വെള്ളം കയറി വാഴകൃഷി തോട്ടങ്ങൾ നശിച്ചു

മുക്കം: കനത്തമഴയിൽ ഇരുവഴിഞ്ഞിപ്പുഴ കരകവിഞ്ഞു. കരയിടിച്ചിൽ ഭീഷണി, വയലുകളിൽ വെള്ളം കയറിയതോടെ വാഴത്തോട്ടങ്ങൾക്ക് വ്യാപകനാശം. മുക്കം കടവ്, അഗസ്ത്യൻമുഴി തുടങ്ങി ഇരുവഴിഞ്ഞിപ്പുഴയുടെ ഒട്ടേറെ പ്രദേശങ്ങളിലും കരയിടിച്ചിൽ ഭിഷണിയുണ്ട്. ചേന്ദമംഗലൂർ, പൂൽപറമ്പ്, കച്ചേരി, പൊറ്റശ്ശേരി, നായർ കുഴി, കാരശ്ശേരി എന്നിവിടങ്ങളിലെ വാഴ കർഷകർ വെള്ളം കയറിയതിനാൽ ദുരിതത്തിലായി. ഒരു മാസത്തെ കാത്തിരിപ്പിനുശേഷം പൂർണമായി വിളവെടുക്കേണ്ട വാഴകളാണ് നശിച്ചത്. ചേന്ദമംഗലൂരിലെ ചക്കിട്ടകണ്ടി അബ്ദുസ്സലാം, അനീസു, പുൽപറമ്പിൽ ചക്കാലൻ കുന്നത്ത് അബ്ദുറഹിമാൻ, ടി.കെ. അബ്ദുൽ മജീദ്, കെ.അബ്ദുൽ മജീദ്, പൊറ്റശ്ശേരിയിലെ കണ്ണങ്കര അഹമ്മദ് കുട്ടി, കുഞ്ഞാമു അമ്പലത്തിങ്കൽ, നാസർ ചോലയിൽ, രാജൻ, കുറുമ്പ്ര മുഹമ്മദ്‌, മുഹമ്മദ് തച്ചമ്പറ്റ, നായർ കുഴിയിലെ മുഹമ്മദ് തുടങ്ങി നിരവധി പേരുടെ വാഴകളാണ് വെള്ളത്തിലായത്‌. ചിലരുടെ തോട്ടങ്ങളിൽ പാതിഭാഗം വിളവെടുത്തവരുമുണ്ട്. മുക്കം വഴിയോരങ്ങളിൽ ഇത്തരം മൂപ്പെത്താത്ത പച്ചക്കായ കിലോക്ക് 20-25 രൂപക്കാണ് വിറ്റഴിക്കുന്നത്. മലയോരങ്ങളിൽ കനത്തമഴയാണ് തിങ്കളാഴ്ച വർഷിച്ചത്. ഇതോടെ, ഇരുവഴിഞ്ഞിപ്പുഴയുടെ കലിതുള്ളലും ശക്തിപ്പെട്ടിട്ടുണ്ട്. photo MKMUC 8 ചേന്ദമംഗലൂർ പാടത്ത് വെള്ളം കയറിയ വാഴത്തോട്ടത്തിൽനിന്ന് വാഴക്കുല വെട്ടി ശേഖരിക്കുന്നു MKMU9 വെള്ളത്തിലായ ചേന്ദമംഗല്ലൂർ പാടത്തെ വാഴ തോട്ടം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.