ഹരിതം സാംസ്കാരിക വേദി മുസ്‌ലിം ലീഗി​െൻറ ഉത്തരേന്ത്യൻ റമദാൻ റിലീഫിലേക്ക്‌ ഫണ്ട്‌ കൈമാറി

ഓമശ്ശേരി: കൊടുവള്ളി മണ്ഡലം 'ഹരിതം' സാംസ്കാരിക വേദി മുസ്‌ലിം ലീഗ്‌ ദേശീയ കമ്മിറ്റി നടത്തുന്ന ഉത്തരേന്ത്യൻ റമദാൻ റിലീഫിലേക്ക്‌ സ്വരൂപിച്ച 63,000 രൂപ അഖിലേന്ത്യ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ്‌ ബഷീർ എം.പിക്ക്‌ ഭാരവാഹികൾ കൈമാറി. ചടങ്ങിൽ പ്രസിഡൻറ് യു.കെ. ഹുസൈൻ അധ്യക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ്‌ ബഷീർ എം.പി ഉദ്ഘാടനം ചെയ്തു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മുസ്‌ലിം ലീഗ്‌ നടത്തുന്ന സേവന പ്രവർത്തനങ്ങൾ മഹത്തരമാണെന്ന് അദ്ദേഹം പറഞ്ഞു. നാം കേരളീയർ എല്ലാംകൊണ്ടും അനുഗൃഹീതരാണ്‌. ഇവിടെ അവശതയനുഭവിക്കുന്നവർക്ക്‌ കൈത്താങ്ങാവാൻ നിരവധി സംവിധാനങ്ങളുണ്ട്‌. എന്നാൽ, ഉത്തരേന്ത്യയിലെ മുസ്‌ലിം ദലിത്‌ ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ദുരിതപൂർണമാണ്. അവർക്ക്‌ പ്രതീക്ഷ നൽകാൻ സംഘടനകൾ വളരെ വിരളമാണെന്നും അവിടെയാണ്‌ മുസ്‌ലിം ലീഗ്‌ വ്യത്യസ്തവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനറൽ സെക്രട്ടറി യൂനുസ്‌ അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു. മുസ്‌ലിം യൂത്ത്‌ ലീഗ്‌ സംസ്ഥാന സെക്രട്ടറി പി.ജി. മുഹമ്മദ്‌, എം.എസ്‌.എഫ്‌ സംസ്ഥാന വിങ് കൺവീനർ കെ.ടി. റഊഫ്‌, പി.വി. സാദിഖ്‌, പി.സി. നാസിർ, മുനവ്വർ സാദത്ത്‌ വെളിമണ്ണ, കെ.പി. ഷാജി, ജലീൽ തച്ചംപൊയിൽ, ഫൈബിർ അലി എന്നിവർ സംസാരിച്ചു. photo: omy10.jpg കൊടുവള്ളി മണ്ഡലം 'ഹരിതം' സാംസ്കാരിക വേദി റമദാൻ റിലീഫിലേക്ക്‌ സ്വരൂപിച്ച ഫണ്ട്‌ യു.കെ. ഹുസൈൻ മുസ്‌ലിം ലീഗ്‌ ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ്‌ ബഷീർ എം.പിയെ ഏൽപിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.