വൈദ്യുതി പുനഃസ്ഥാപിച്ചില്ല; മാവൂരിൽ പല പ്രദേശങ്ങളും ഇരുട്ടിൽ

* വൈദ്യുതി പുനഃസ്ഥാപിച്ചില്ല; മാവൂരിൽ പല പ്രദേശങ്ങളും ഇരുട്ടിൽ മാവൂരിൽ നശിച്ചത് 11,000 വാഴകൾ മാവൂർ: ഇടവപ്പാതി തിമിർത്തുപെയ്തതി​െൻറ കൂടെ വീശിയ ശക്തമായ കാറ്റിലും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മാവൂരിൽ നശിച്ചത് 11,000 വാഴകൾ. കൃഷിവകുപ്പ് ശേഖരിച്ച പ്രാഥമിക സ്ഥിതിവിവരക്കണക്കിലാണ് നാശം വിലയിരുത്തിയത്. ജലനിരപ്പ് പൂർണമായി താഴ്ന്നാൽ മാത്രമേ കൃത്യമായ കണക്ക് ലഭ്യമാകൂ. നാശനഷ്ടത്തി​െൻറ അളവ് കൂടുമെന്നാണ് വിലയിരുത്തൽ. രണ്ടു ദിവസങ്ങളിലായി പലതവണ വീശിയ ശക്തമായ കാറ്റിലാണ് കൂടുതൽ വാഴ നിലംപൊത്തിയത്. ഇതിനുപുറമേ ശക്തമായ മഴയിൽ ചാലിയാറും ചെറുപുഴയും കരകവിഞ്ഞൊഴുകിയതോടെ വയലുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി വാഴകൃഷി നശിച്ചു. കണ്ണി പറമ്പ്, കൽപ്പള്ളി ആയംകുളം, വാലുമ്മൽ ഭാഗത്താണ് കൃഷിനാശം കൂടുതൽ. കുലച്ച് മൂപ്പെത്താറായ നേന്ത്ര വാഴകളാണ് നശിച്ചത്. കൃഷിഭവൻ ഉദ്യോഗസ്ഥർ നാശനഷ്ടങ്ങളുടെ കണക്ക് ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം, കഴിഞ്ഞദിവസം കാറ്റിൽ മരംവീണ് മുടങ്ങിയ വൈദ്യുതി ബന്ധം ഇതുവരെ പൂർണമായി പുനഃസ്ഥാപിക്കാനായില്ല. പലസ്ഥലങ്ങളും തുടർച്ചയായ മൂന്നാംദിവസവും ഇരുട്ടിലാണ്. വൈദ്യുതി ഇല്ലാത്തതിനാൽ അംഗശുദ്ധി വരുത്താൻ ജലത്തിനായി ജനറേറ്റർ കൊണ്ടുവന്ന് മോട്ടോർ പമ്പ് പ്രവർത്തിപ്പിക്കേണ്ടിവന്ന പള്ളികളുണ്ട്. വൈദ്യുതി പുനഃസ്ഥാപിക്കാൻ ജീവനക്കാർ ഓടി നടക്കുന്നുണ്ടെങ്കിലും ജീവനക്കാരുടെ കുറവും പരാതിപ്രളയവും കാരണം അറ്റകുറ്റപ്പണി തീർത്ത് വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനാവുന്നില്ല. മാവൂർ വൈദ്യുതി സെക്ഷ​െൻറ വിസ്തൃതിയും പരാതികൾ തീർക്കുന്നതിൽ കാലതാമസം വരുത്തുന്നു. കെ.എസ്.ഇ.ബി ഓഫിസിൽ പരാതി അറിയിക്കാൻ വിളിച്ചാൽ ഫോൺ കിട്ടുന്നില്ലെന്ന പരാതി വ്യാപകമാണ്. മഴക്കാല പൂർവമായി നടത്തേണ്ട മരച്ചില്ല വെട്ടലും അറ്റകുറ്റപ്പണിയും സമയബന്ധിതമായി തീർക്കാതിരുന്നതാണ് ഇത്തവണ ഇത്രയും പ്രദേശങ്ങളിൽ വൈദ്യുതി ബന്ധം താറുമാറാകാനും പോസ്റ്റുകൾ വീണും മറ്റും നാശനഷ്ടങ്ങളുണ്ടാകാനും കാരണമായതെന്ന് ആക്ഷേപമുണ്ട്. വലിയ മരങ്ങൾ മുറിഞ്ഞുവീണ് വൈദ്യുതി ബന്ധം താറുമാറായതാണ് 90 ശതമാനം പരാതികളെന്നും മഴക്കുമുമ്പ് മുറിച്ചുമാറ്റണമെന്ന് നിർദേശിച്ചിട്ടും ഉടമകൾ തയാറാകാതിരുന്നതാണ് ഇതിനിടയാക്കിയതെന്നും വൈദ്യുതി ബോർഡ് അസി. എൻജിനീയർ പറഞ്ഞു. ലൈനിൽ തൊട്ടുനിൽക്കുന്ന ചില്ലകൾ വെട്ടിമാറ്റുന്ന പ്രവൃത്തി കൃത്യമായി ചെയ്തിട്ടുണ്ട്. കടപുഴകി നാശനഷ്ടമുണ്ടായാൽ വൈദ്യുതി ബോർഡ് ഉത്തരവാദിയല്ലെന്ന് എഴുതിവാങ്ങിയ മരങ്ങളടക്കം വീണിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.