നാടിന്റെ ചരിത്രം രേഖ സമർപ്പിച്ചു

ഫറോക്ക്:നാടിന്റെ ചരിത്രശേഷിപ്പുകൾ അടങ്ങിയ ചരിത്ര രേഖ സാക്ഷരത മിഷന്റെ ചെറുവണ്ണൂരിലെ പ്ലസ് വൺ പ്ലസ് ടു ബാച്ചിലെ പഠിതാക്കൾ സാക്ഷരത പ്രേരക് ടി.എം. ജിൽഷയ്ക്ക് സമർപ്പിച്ചു. സാക്ഷരത മിഷനും കേരള പുരാവസ്തു ആ ർകൈവ്സ് വകുപ്പും സംയുക്തമായി ഈ വർഷമാണ് ചരിത്ര രേഖ വിവരശേഖരണ ആരംഭിച്ചത്. സാക്ഷരത മിഷന്റെ പഠന കേന്ദ്രമായ ചെറുവണ്ണൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ പഠിതാവ് പി. കൃഷ്ണൻകുട്ടി സാക്ഷരതാ പ്രേര ക് ടി.എം ജിൽഷക്ക് പഠിതാക്കൾ ശേഖരിച്ച ചരിത്ര വിവര ശേഖരണ രേഖ നൽകി. ആസിഫ് ചാലിയം, രതീശൻ, സുശീല, ഫർഷാദ് തുടങ്ങിയവർ സംബന്ധിച്ചു അറ്റകുറ്റപ്പണികഴിഞ്ഞിട്ടും ചോർച്ച നിലക്കാത്ത കക്കോടി ഗവ. എൽ.പി സ്കൂൾ കക്കോടി: ഡിവിഷൻ ഒന്ന് കൂടിയിട്ടും സർക്കാർ എൽ.പി സ്കൂളിന് അവഗണന. കക്കോടി ഗവ. എൽ.പി സ്കൂളാണ് അധികൃതരിൽനിന്ന് അവഗണനനേരിടുന്നത്. സ്കൂളുകൾ ഹൈടെക് ആക്കാൻ കോടികൾ ചെലവഴിക്കുേമ്പാഴാണ് മഴപെയ്താൽ സർക്കാർ സ്കൂളി​െൻറ ക്ലാസ് മുറികൾ വെള്ളത്തിലാകുന്നത്. അഞ്ച് വർഷം മുമ്പ് ഒരു ഡിവിഷനിൽ നാലും അഞ്ചും കുട്ടികൾ മാത്രമാണുണ്ടായിരുന്നത്. പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതി​െൻറ ഭാഗമായി നാട്ടുകാരും പി.ടി.എ കമ്മിറ്റി അംഗങ്ങളും കഠിനാധ്വാനം ചെയ്ത് ഇത്തവണ ഒന്നാം ക്ലാസിലേക്ക് 32 വിദ്യാർഥികളെ ചേർത്തതോടെ മൊത്തം 144 കുട്ടികൾ പഠിക്കുകയാണ്. എൺപതിൽപരം വർഷം പഴക്കമുള്ള സ്കൂൾ പൊട്ടിപ്പൊളിഞ്ഞ് തകർന്നു വീഴുമെന്ന അവസ്ഥയിൽ കഴിഞ്ഞ വർഷം ഫിറ്റ്നസ്പോലും ലഭിക്കാതിരുന്നതോടെ കക്കോടി ഗ്രാമപഞ്ചായത്ത് ആറു ലക്ഷത്തിൽപരം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി അറ്റകുറ്റപണികൾക്ക് കരാർ നൽകിയിരുന്നു. ദിവസങ്ങൾക്ക് മുമ്പ് പണി പൂർത്തിയാക്കിയെങ്കിലും മഴപെയ്താൽ ക്ലാസ് മുറികളിൽ പാത്രങ്ങൾ വെച്ച് വെള്ളം ശേഖരിക്കേണ്ട അവസ്ഥയാണ്. കുറ്റമറ്റ രീതിയിൽ പ്രവൃത്തികൾ നടക്കാത്തതുമൂലം കുഞ്ഞുകുട്ടികൾ ദുരിതത്തിലാകുമെന്ന ആശങ്കയിലാണ് രക്ഷിതാക്കൾ. പുതിയ കെട്ടിടമനുവദിക്കാൻ പല തവണ ഗതാഗത മന്ത്രിയും എം.എൽ.എയുമായ എ.കെ. ശശീന്ദ്രന് നിവേദനം നൽകിയെങ്കിലും ഫലമുണ്ടായിെല്ലന്ന ആക്ഷേപം നിലനിൽക്കുകയാണ്. സ്കൂളിന് ഫണ്ട് അനുവദിക്കാതിരിക്കുന്നത് സമ്മർദംമൂലമാണെന്ന് രക്ഷിതാക്കൾ പറയുന്നു. school അറ്റകുറ്റപണി പൂർത്തിയാക്കിയിട്ടും മഴയിൽ ക്ലാസ് മുറികൾ ചോരുന്നതിനാൽ പാത്രം വെക്കേണ്ട കക്കോടി ഗവ. എൽ.പി സ്കൂൾ .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.