ബസ്​സ്​റ്റോപ് ഉദ്​ഘാടനവും പഠനോപകരണ വിതരണവും

പറമ്പിൽബസാർ: കനിവ് 2018 എന്നപേരില്‍ പറമ്പില്‍ ബസാർ-ചാലില്‍താഴം റോഡില്‍ ന്യൂബസാറില്‍ പ്രാദേശിക കൂട്ടായ്മ നിര്‍മിച്ച ബദരിയ്യ സ്മാരക ഓട്ടോ-ബസ് കാത്തിരിപ്പുകേന്ദ്രം റിട്ട. എ.സി.പി മഹേഷ് ചന്ദ്ര ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുള്‍ എ പ്ലസ് നേടിയ ഫിദാ ഷെറിനെയും മറ്റു വിദ്യാർഥികളെയും അനുമോദിച്ചു. വാർഡ് അംഗം ഇ.എം. ഗിരീഷ് കുമാര്‍ കുട്ടികള്‍ക്കുള്ള പഠനോപകരണം വിതരണം ചെയ്തു. പ്രസിഡൻറ് ഒ.പി. വാസു അധ്യക്ഷത വഹിച്ചു. സൂചന ബോര്‍ഡ് പ്രദര്‍ശനം വരിക്കോളി അശോകന്‍ നിര്‍വഹിച്ചു. സെക്രട്ടറി എം.എം. സുബ്രഹ്മണ്യൻ സ്വാഗതവും ജോയൻറ് സെക്രട്ടറി സന്തോഷ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.