നിപ പ്രതിരോധം: എല്ലാവർക്കും നന്ദി പറഞ്ഞ്​ ആരോഗ്യ മന്ത്രി

കോഴിക്കോട്: നിപ വൈറസ് വ്യാപനം പൂർണമായും നിയന്ത്രണ വിധേയമാക്കുകയും ചികിത്സയിലുള്ളവരെ ജീവിതത്തിലേക്ക് തിരിച്ചുെകാണ്ടുവരുകയും ചെയ്യുന്നതിന് മുന്നിട്ടിറങ്ങിയവർക്കും പിന്തുണച്ചവർക്കും ആരോഗ്യ മന്ത്രി നന്ദി അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരെ ജീവൻ പണയം വെച്ച് ചികിത്സിച്ച ഡോക്ടർമാർ, പരിചരിച്ച നഴ്സുമാർ, സാേങ്കതിക സഹായവും മറ്റും നൽകിയ െഎസൊലേഷൻ വാർഡ് ജീവനക്കാർ, ജില്ല കലക്ടര്‍ യു.വി. ജോസ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, മണിപ്പാല്‍ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ജി. അരുണ്‍കുമാര്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. രാജേന്ദ്രന്‍, സൂപ്രണ്ട് ഡോ. സജീത്ത് കുമാര്‍, മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് മേൽനോട്ടം വഹിച്ച ഡോ. ആർ.എസ്. ഗോപകുമാർ, ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോ. അനൂപ് കുമാർ, ഡോ. ജയകൃഷ്ണൻ, വിദഗ്ധ സംഘാംഗങ്ങൾ, ആരോഗ്യവകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, വനംവകുപ്പ്, പൊലീസ് എന്നിവയിലെ ജീവനക്കാർ, സർക്കാർ നിർദേശങ്ങൾ കൃത്യമായി ജനങ്ങളിലെത്തിച്ച മാധ്യമപ്രവർത്തകർ, ആംബുലൻസ് ഡ്രൈവർമാർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവരെയാണ് കെ.കെ. ശൈലജ സർവകക്ഷി യോഗശേഷം അഭിനന്ദിച്ചത്. എല്ലാവരും ഒരേ മനസ്സോടെ പ്രയത്നിച്ചതിനാലാണ് വൈറസ് വ്യാപനം നിയന്ത്രിക്കാനായതെന്ന് അവർ കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.