ഇവിടെയുണ്ട് 'പ്രത്യാശ'യുടെ വീട്​

പേരാമ്പ്ര: ശാരീരിക മാനസിക വൈകല്യമുള്ളവെരയും വയോജനങ്ങെളയും വീട്ടുകാർതന്നെ നടതള്ളുന്ന കാലത്ത് 'പ്രത്യാശ'യുടെ പൊൻവെളിച്ചമായി 'ഹോം എഗെയിൻ' പദ്ധതി. പേരാമ്പ്ര ചെമ്പ്ര റോഡിലെ വീട് സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിലുള്ള അഞ്ചു പേർക്കാണ് അഭയമായത്. പ്രത്യാശ ചാരിറ്റബിൾ ട്രസ്റ്റ് ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാനിയൻ എന്ന സന്നദ്ധ സംഘടനയുമായി സഹകരിച്ചാണ് അഞ്ച് അനാഥർക്ക് അഭയമൊരുക്കിയത്. 2017 മാർച്ച് മാസത്തിലാണ് മറ്റൊരു സംഘടനയുമായി സഹകരിച്ച് ബാനിയൻ പാലയിലെ മരിയ സദനത്തിൽനിന്ന് അഞ്ചുപേരെ പേരാമ്പ്രയിലേക്കും10 പേരെ പയ്യോളിയിലേക്കും 'ഹോം എഗെയിൻ' പദ്ധതിയിലൂടെ കൊണ്ടുവന്നത്. പാലയിൽ ഇത്തരം ശാരീരിക മാനസിക വൈകല്യമുള്ള 360ഒാളം ആളുകളുണ്ട്. ഇവരെ വീടി​െൻറ അന്തരീക്ഷത്തിലേക്ക് എത്തിച്ചാൽ മാത്രമേ മാനസികാരോഗ്യം വീണ്ടെടുക്കാൻ സാധിക്കൂവെന്ന വിലയിരുത്തലി​െൻറ ഭാഗമായാണ് 'ഹോം എഗെയിൻ' പദ്ധതി ആരംഭിച്ചത്. വീട് വാടകക്കെടുത്ത് അഞ്ചുപേരെ വീതം പരിശീലനം ലഭിച്ച ഒരാളുടെ മേൽനോട്ടത്തിൽ താമസിപ്പിക്കുന്നതാണ് പദ്ധതി. എന്നാൽ, ബാനിയനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് മൂന്നാഴ്ചകൊണ്ട് പദ്ധതി നേരെത്തെ ഏറ്റെടുത്ത സംഘടന പിന്മാറി. ഇതോടെ പേരാമ്പ്രയിലും പയ്യോളിയിലും ഉള്ളവരെ തിരിച്ചയക്കാൻ തീരുമാനിച്ചു. എന്നാൽ, പേരാമ്പ്രയിലെത്തിയ അഞ്ചുപേരെ തിരിച്ചയക്കാൻ ഇവരെ പരിചരിക്കാൻ നിയോഗിച്ച പ്രദീപ് ടി. മാമ്പള്ളി തയാറായില്ല. അദ്ദേഹം സ്വന്തം ഉത്തരവാദിത്വത്തിൽ പാണ്ടിക്കോട് വാടകവീട് സംഘടിപ്പിച്ച് അവിടേക്ക് അഞ്ചുപേരേയും മാറ്റി. തുടർന്ന് പ്രദീപി​െൻറ നേതൃത്വത്തിൽ പ്രത്യാശ ചാരിറ്റബിൾ ട്രസ്റ്റ് ഉണ്ടാക്കി ബാനിയനുമായി കരാറുണ്ടാക്കുകയുമായിരുന്നു. മൂന്നുമാസം മുമ്പാണ് പേരാമ്പ്രയിലെ വാടക വീട്ടിലേക്ക് മാറിയത്. ഇവിടെയുള്ള അഞ്ചു പേരുെടയും ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ട്. ഇവർ ചെറിയ കൃഷിപ്പണികളിൽ ഏർപ്പെടുന്നുണ്ട്. കൂടാതെ കോഴികളേയും എരുമയേയും വളർത്തുന്നുമുണ്ട്. ഇവരുടെ ചികിത്സ ചെലവ് ഉൾപ്പെടെ പ്രതിമാസം 80,000 രൂപവരെ വരുന്നുണ്ട്. ഇതി​െൻറ പകുതിയാണ് ബാനിയൻ വഹിക്കുന്നത്. ശേഷിക്കുന്നത് 'പ്രത്യാശ' സംഘടിപ്പിക്കണം. ചില സംഘടനകളും സ്ഥാപനങ്ങളും ചെറിയ സഹായങ്ങൾ നൽകുന്നതു കൊണ്ടാണ് വലിയ പ്രയാസമില്ലാതെ കഴിഞ്ഞുപോകുന്നത്. പ്രതിമാസം ആരോഗ്യ പ്രവർത്തകർ എത്തി പരിശോധന നടത്തും. ആഴ്ചയിൽ മനഃശാസ്ത്രജ്ഞൻ കൗൺസലിങ്ങും നൽകുന്നുണ്ട്. വളരെക്കാലമായി സജീവ പാലിയേറ്റിവ് പ്രവർത്തകനാണ് പ്രദീപ്. സ്ഥിരമായൊരു വീട് ഒരുക്കാൻ സാധിക്കുകയും അന്തേവാസികൾക്ക് സർക്കാർ പെൻഷനുൾെപ്പടെ ലഭിക്കുകയും ചെയ്താൽ കൂടുതൽ പേർക്ക് ഇവിടെ അഭയം നൽകാനാവുമെന്നാണ് പ്രത്യാശയുടെ വിലയിരുത്തൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.