അഴിയൂരിൽ അതി ജാഗ്രത നടപടികൾ ആരംഭിച്ചു

വടകര: ജപ്പാൻ ജ്വരം ബാധിച്ച അഴിയൂരിൽ ഒരു വീട്ടമ്മ മരിച്ചതി​െൻറ പശ്ചാത്തലത്തിൽ അഴിയൂർ ഗ്രാമപഞ്ചായത്തിൽ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, വിവിധ തലത്തിലുള്ള ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേർന്നു. കൊതുകുകൾ പെരുകാതിരിക്കാനും കൊതുകുജന്യ രോഗം ഇനിയും പടരാതിരിക്കാനും ആവശ്യമായ മുൻകരുതലുകളെപ്പറ്റി ചർച്ചചെയ്തു. പ്രത്യേക സ്ക്വാഡുകൾ രൂപവത്കരിച്ച് മുഴുവൻ വീടുകളും പരിശോധിച്ച് ദ്രുതഗതിയിൽ കൊതുകുകൾ വളരാൻ സാധ്യതയുള്ളയിടങ്ങൾ നശിപ്പിക്കാനും വാർഡ്തല ശുചീകരണ പദ്ധതി പ്രകാരം മുഴുവൻ വെള്ളക്കെട്ടുകളും നീക്കം ചെയ്യാനും തീരുമാനിച്ചു. മുഴുവൻ അജൈവമാലിന്യങ്ങളും വീടുകളിൽനിന്ന് ശേഖരിച്ച് റീസൈക്കിൾ ചെയ്യാനും ഇതി​െൻറ ആദ്യപടിയായി ഈ മാസം 20ന് കുപ്പി, ഗ്ലാസുകൾ എന്നിവ ശേഖരിക്കാനും തീരുമാനിച്ചു. പഞ്ചായത്തിൽ ഫ്ലക്സുകൾ ഉപയോഗിക്കില്ലെന്നും നിലവിലുള്ള മുഴുവൻ ഫ്ലക്സുകളും പ്രത്യേക സ്ക്വാഡിനെ നിയോഗിച്ച് നശിപ്പിക്കുകയും ചെയ്യും. ഹരിത േപ്രാട്ടോകോൾ കർശനമായി പഞ്ചായത്തിൽ നടപ്പാക്കും. ഇതി​െൻറ ഭാഗമായി 100ൽ കൂടുതൽ പേർ പങ്കെടുക്കുന്ന മുഴുവൻ പരിപാടികളും പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യണമെന്നും ഹരിതചട്ടം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്യും. ഇതിനായി പ്രത്യേകം സ്ക്വാഡ് രൂപവത്കരിച്ചു. കുടിനീർ തെളിനീർ പദ്ധതിയുടെ ഭാഗമായി മുഴുവൻ കിണറുകളും കിറ്റ് ഉപയോഗിച്ച് പരിശോധിച്ച് ശുദ്ധജലമാണെന്ന് ഉറപ്പു വരുത്തും. യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. അയ്യൂബ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് റീന രയരോത്ത്, മെഡിക്കൽ ഓഫിസർമാരായ ഡോ. കെ. അബ്ദുൽ നസീർ, ഡോ. കെ. രമ്യ, ചോമ്പാല എസ്.ഐ പ്രജീഷ്, േഡാ. ഷംന, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, പ്രദീപ് ചോമ്പാല, അൻവർ ഹാജി, എം.പി. ബാബു, പി.എം. അശോകൻ, പി. സാലിം, കെ.കെ. ജയകുമാർ, കെ.പി. പ്രമോദ്, വി.പി. ജയൻ, ജാസ്മിന കല്ലേരി, ഉഷ ചാത്തങ്കണ്ടി, സുധ മാളിയേക്കൽ എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ മോളി, ജെ.എച്ച്.ഐ. അജയൻ, സജീവൻ എന്നിവർ പഞ്ചായത്തിൽ നടത്തിയ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.