കാരശ്ശേരി-ചീപ്പാൻകുഴി പാലത്തിൽ അപകടങ്ങൾ പെരുകുന്നു

മുക്കം: കാരശ്ശേരി ചീപ്പാൻകുഴി പാലത്തിൽ അപകടങ്ങൾ പെരുകുന്നു. കാരശ്ശേരി ഗ്രാമപഞ്ചായത്തിനെയും കക്കാട് പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട പാലത്തിലാണ് അപകടക്കെണി. വെള്ളിയാഴ്ച ലോറി അപകടത്തിൽപെെട്ടങ്കിലും ഭാഗ്യംകൊണ്ട് മാത്രമാണ് ആളപായം ഉണ്ടാവാതിരുന്നത്. അപകടത്തിൽപെട്ട ലോറി ആഴമുള്ള തോട്ടിലേക്ക് മറിയാതെ കല്ലിലും കൈവരിയിലുമായി തട്ടിനിന്നാണ് രക്ഷപ്പെട്ടത്‌. കഴിഞ്ഞ ദിവസം ഒരു കാറും ഇതേ രൂപത്തിൽ കല്ലിൽ തടഞ്ഞുനിന്ന് യാത്രക്കാർ രക്ഷപ്പെട്ടിരുന്നു. നോർത്ത് കാരശ്ശേരി-ചെറുവാടി റോഡ് (എൻ.എം ഹുസയിൻ ഹാജി റോഡ്) യു.ഡി.എഫ് ഭരണകാലത്ത് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് പുനരുദ്ധരിച്ചപ്പോൾ വീതി കൂട്ടിയിരുന്നു. ഇതോടെയാണ് ഈ റോഡിന് ശാപമോക്ഷമുണ്ടായതും ഗതാഗതം സുഗമമായതും. മലയോര മേഖലയിലെ മികച്ച റോഡായി ഇത് മാറി. അതേസമയം, പാലം പഴയ രൂപത്തിൽ തന്നെ നിലനിൽക്കുകയാണ്. വീതികൂടിയ റോഡിൽനിന്ന് വീതി കുറഞ്ഞ പാലത്തിലേക്ക് പെട്ടെന്ന് പ്രവേശിക്കുമ്പോൾ പാലത്തി​െൻറ കിടപ്പിനെപ്പറ്റി പരിചയമില്ലാത്ത വാഹനങ്ങൾ തോട്ടിലേക്ക് മറിയുകയാണ് പതിവ്. റോഡിനു സമാനമായി പാലവും വീതികൂട്ടുകയേ പരിഹാരമുള്ളൂ. കാലപ്പഴക്കമുള്ള പാലം പുനർനിർമിച്ച് അപകടം ഒഴിവാക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.