പൊതുകിണർ താഴ്ന്നു

ചാലിയം: വട്ടപ്പറമ്പ് കടലുണ്ടി ഗവ. എൽ.പി സ്കൂളിന് സമീപം പഞ്ചായത്ത് . ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് ആൾമറയടക്കം രണ്ട് മീറ്ററിലേറെ കിണർ ഇടിഞ്ഞു താഴ്ന്നത്. ചോഴക്കാട് ലക്ഷംവീട് കോളനിയിലെയും പരിസരത്തെയും ഒട്ടേറെ കുടുംബങ്ങൾ ദൈനം ദിനാവശ്യങ്ങൾക്ക് ആശ്രയിക്കുന്ന കിണറാണിത്. ഒരുവർഷം മുമ്പ് ഗ്രാമപഞ്ചായത്ത് അറ്റകുറ്റ പ്രവൃത്തികൾ ചെയ്തിരുന്നു. വിവരമറിഞ്ഞ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. അജയകുമാർ, വൈസ് പ്രസിഡൻറ് എം. നിഷ, വാർഡംഗം ലിജ്ന, ബ്ലോക്ക് അംഗങ്ങളായ സി.എം. സതീദേവി, ദിനേശ് ബാബു അത്തോളി എന്നിവർ സ്ഥലം സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.