ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറിനെതിരെ 10 ലക്ഷം രൂപയുടെ വക്കീൽ നോട്ടീസ്

ഈങ്ങാപ്പുഴ: പുതുപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറിനെതിരെ 10 ലക്ഷം രൂപയുടെ മാനനഷ്ടം ആവശ്യപ്പെട്ടു വക്കീൽ നോട്ടീസ് അയച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കുട്ടിയമ്മ മാണിക്കെതിരെ ആണ് പട്ടികജാതി/വർഗ ജനസമാജം സംസ്ഥാന കമ്മിറ്റി അംഗവും പുതുപ്പാടി അയ്യിൽ സ്വദേശിയുമായ രാഘവൻ 10 ലക്ഷം രൂപയുടെ മാനനഷ്ടം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചത്. മതസ്പർധ ഉണ്ടാക്കുന്ന രീതിയിൽ ഗ്രാമപഞ്ചായത്തിലെ മെംബർമാരെ അധിക്ഷേപിച്ച രീതിയിൽ സംസാരിച്ചതായും നിസ്സാരകാര്യങ്ങൾക്കു പോലും വിവരാവകാശം പോലുള്ള നിയമങ്ങൾ ദുരുപയോഗം ചെയ്തു ഗ്രാമപഞ്ചായത്തിലെ ജീവനക്കാരെ അടക്കം ബുദ്ധിമുട്ടിക്കുന്നു എന്നും കാണിച്ച് ഭരണസമിതി തീരുമാനപ്രകാരം രാഘവനെതിരെ കഴിഞ്ഞ മാസം പൊലീസിൽ പരാതി നൽകുകയും പരാതി പ്രകാരം പൊലീസ് കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്. ഇതേ തുടർന്നാണ് രാഘവൻ നിരവധി ആരോപണങ്ങൾ ഉന്നയിച്ച് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. കേസ് പിൻവലിക്കുകയോ 10 ലക്ഷം രൂപ നഷ്ടപരിഹാരം തരുകയോ ചെയ്യണമെന്നാണ് അഭിഭാഷകൻ മുഖേന നോട്ടീസ് അയച്ചിരിക്കുന്നത്. വൈസ് പ്രസിഡൻറ് പ്രസ്തുത നോട്ടീസ് കൈപ്പറ്റിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.