സീൽ പതിപ്പിക്കണമെന്ന്​ കാർഡുടമകൾക്ക്​ സന്ദേശം; ഒാഫിസിലെത്തിയവർ നിരാശരായി മടങ്ങി

കോഴിക്കോട്: റേഷൻ കാർഡിൽ ബി.പി.എൽ (മുൻഗണന പട്ടിക) സീൽ പതിപ്പിക്കണമെന്ന സന്ദേശം ലഭിച്ച് സിവിൽ സ്റ്റേഷനിലെ താലൂക്ക് സപ്ലൈ ഒാഫിസിലെത്തിയ കാർഡുടമകൾ നിരാശരായി മടങ്ങി. അർഹതയുണ്ടായിട്ടും ലിസ്റ്റിൽനിന്നും പുറത്തായ ബി.പി.എല്ലുകാർ ഒാഫിസിലെത്തി കാർഡിൽ സീൽ പതിപ്പിക്കണമെന്ന എസ്.എം.എസാണ് കാർഡുടമകൾക്ക് ലഭിച്ചത്. എന്നാൽ, കഴിഞ്ഞദിവസം സപ്ലൈ ഒാഫിസിലെത്തിയ കാർഡുടമകളോട് ഇതുസംബന്ധിച്ച് തിരുവനന്തപുരത്തുനിന്ന് നിർദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് ജീവനക്കാർ അറിയിച്ചു. എ.പി.എൽ (മുൻഗണനയിതര) വിഭാഗത്തിൽ ഉൾപ്പെട്ട നിരവധി കാർഡുടമകൾ തങ്ങളെ ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് രേഖ സഹിതം നേരത്തേ അപേക്ഷ നൽകിയിരുന്നു. അതിനിടെ, ഭക്ഷ്യവസ്തുക്കളുടെ അളവു സംബന്ധിച്ചും തെറ്റായ സന്ദേശങ്ങൾ ഇടക്ക് ലഭിക്കാറുണ്ടെന്ന് കാർഡുടമകൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.