നഗരത്തിലെ വസ്​ത്രവിപണി ഉണർന്നു

കോഴിക്കോട്: നിപഭീതിയിൽ തിരക്കൊഴിഞ്ഞ നഗരത്തിലെ വസ്ത്ര വിപണി പെരുന്നാൾ അടുത്തതോടെ വീണ്ടും സജീവമായി. മിഠായിതെരുവ്, മാവൂർറോഡ്്, രാജാജി റോഡ് തുടങ്ങിയ നഗരത്തിലെ പ്രധാന വിപണികളിലെല്ലാം ഉണർവ് കാണാമായിരുന്നു. സ്ത്രീകളുടെ വസ്ത്രവിപണിയിലാണ് കഴിഞ്ഞദിവസം കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്. നിപ ഭീതിയിൽ റമദാ​െൻറ ആദ്യ പത്തിലും രണ്ടാം പത്തിലും കച്ചവടം വലിയതോതിൽ കുറഞ്ഞിരുന്നെങ്കിലും അവസാന പത്തിലേക്ക് കടന്നതോടെ കൂടുതൽ പേർ എത്തിയത് വ്യാപരികൾക്ക് ആശ്വാസമായി. എന്നാലും കഴിഞ്ഞ സീസണുകളിൽ ജില്ലക്കകത്തും പുറത്തും നിന്ന് നഗരങ്ങളിലേക്കുവന്നിരുന്ന വലിയൊരു വിഭാഗം ഉപഭോക്താക്കളെ നഷ്ടമായ സങ്കടവും കച്ചവടക്കാർ മറച്ചുവെച്ചില്ല. ചുരിദാറിലും ടോപ്പുകളിലുമാണ് ഇപ്രാവശ്യം കൂടുതൽ മോഡലുകളെത്തിയത്. ബെൽസ്ലീവ്, ജെഗിൻസ്, റയോൺ, വെസ്റ്റേൺ തുടങ്ങിവയാണ് ടോപ്പുകളിലും ചുരിദാറുകളിലും പുതിയ മോഡലുകൾ. മുബൈ, ഡൽഹി, രാജസ്ഥാൻ, െകാൽക്കത്ത എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ വസ്ത്രങ്ങളും കോഴിക്കോേട്ടക്കെത്തിയത്. ഒാരോ വർഷവും പുതിയ മോഡലുകൾ വിപണിയിലെത്തുേമ്പാഴും സിംപ്ൾ വർക്ക് ചുരിദാറുകൾക്ക് ഡിമാൻഡ് കുറയാറില്ലെന്ന് മിഠായിത്തെരുവിലെ കച്ചവടക്കാരനായ റാഹിൽ പറഞ്ഞു. ചുരിദാറിനും ടോപ്പുകളും കൂടാതെ പർദയും പെരുന്നാൾ വിപണിയിൽ സജീവമാണ്. യുവതികളുടെയും മുതിർന്ന സ്ത്രീകളുടെയും മനംമയക്കുന്ന വിവിധ തരം പർദകളാണ് പെരുന്നാൾ വിപണിയിലെത്തിയിട്ടുള്ളത്. കറുപ്പിനോടൊപ്പം ചാരനിറം, നീല, സ്വർണനിറം തുടങ്ങിയ വർണങ്ങളിലുള്ള പർദകൾക്ക് ആവശ്യക്കരേറെയാണ്. ഡബ്ൾഷേഡഡ്, ഫറാഷ തുടങ്ങി നൂറു കണക്കിനു ഡിസൈനുകളിലുള്ള പർദകൾ കടകളിലുണ്ട്. കല്ലും മുത്തും പതിച്ച പർദയും പൂക്കൾ പ്രിൻറ് ചെയ്ത പർദകളും വിപണിയിലെ താരമാണ്. മുതിർന്ന സ്ത്രീകൾ അധികം ചിത്രപ്പണികളില്ലാത്ത ലളിതമായ പർദയാണ് ചോദിച്ചുവരുന്നത്. പർദക്കൊപ്പം മഫ്തയും തട്ടവും വാങ്ങുന്നവരാണ് ഏറെപ്പേരും. പെൺകുട്ടികൾ ചുറ്റിയിടാനായി വിവിധ ഡിസൈനുകളും നിറങ്ങളുമുള്ള ചൈനീസ് തട്ടങ്ങളാണ് വാങ്ങുന്നത്. 120 രൂപ മുതൽ 550 രൂപവരെ നൽകിയാൽ തട്ടം കിട്ടും. ഇന്ത്യക്കു പുറമെ തായ്ലൻഡ്്, ചൈന തുടങ്ങിയ വിദേശരാജ്യങ്ങളിൽനിന്നും ഇറക്കുമതിചെയ്യുന്ന ഷാളുകൾക്കും ആവശ്യക്കാരുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.