കുന്ദമംഗലത്ത്​ വൻമരം കടപുഴകി വീണു; ദേശീയപാതയിൽ ഗതാഗത സ്​തംഭനം

കുന്ദമംഗലം: അങ്ങാടിക്ക് സമീപം സിന്ധു തിയറ്ററിന് മുന്നിൽ വൻമരം കടപുഴകി വീണ് ദേശീയപാത 766ൽ ഗതാഗതം സ്തംഭിച്ചു. ശനിയാഴ്ച വൈകുന്നേരം ആറരയോടെ ശക്തമായ കാറ്റിലും മഴയിലുമാണ് മരം റോഡിന് വിലങ്ങനെ കടപുഴകി വീണത്. റോഡിലൂടെ പോവുകയായിരുന്ന ഒാേട്ടാ-ടാക്സി നേരിയ വ്യത്യാസത്തിനാണ് അടിയിൽെപടാതെ പോയത്. സമീപത്തെ കടയുടെ മുന്നിൽ നിർത്തിയിട്ട ആറ് ബൈക്കുകൾക്ക് കേട് സംഭവിച്ചിട്ടുണ്ട്. മരം വൈദ്യുതി കമ്പിയിലേക്ക് വീണതിനാൽ പ്രദേശത്തെ വൈദ്യുതി ബന്ധം തകരാറിലായി. വെള്ളിമാട്കുന്നിൽനിന്നും നരിക്കുനിയിൽനിന്നും എത്തിയ അഗ്നിശമന സേനാംഗങ്ങൾ എസ്കവേറ്ററി​െൻറയും മറ്റ് യന്ത്രങ്ങളുടെയും സഹായത്തോടെ മരം മുറിച്ച് മാറ്റിയാണ് മണിക്കൂറുകളോളമുണ്ടായ ഗതാഗത സ്തംഭനം ഒഴിവാക്കിയത്. തെങ്ങുവീണ് വാട്ടർ ടാങ്ക് തകർന്നു കുന്ദമംഗലം: തെങ്ങ് കടപുഴകി വീണ് വീടി​െൻറ ടെറസിൽ സ്ഥാപിച്ചിരുന്ന വാട്ടർ ടാങ്ക് തകർന്നു. കാരന്തൂർ പുല്ലാട്ട് അബൂബക്കറി​െൻറ വീട്ടിലെ ആയിരം ലിറ്ററി​െൻറ ടാങ്കാണ് തകർന്നത്. വെള്ളിയാഴ്ച രാത്രിയിലെ കാറ്റിലും മഴയിലുമാണ് തെങ്ങ് വീണത്. വീടി​െൻറ ടെറസിന് വിള്ളലേറ്റിട്ടുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.