കാറ്റിൽ മരങ്ങൾ പൊട്ടിവീണു: വൈദ്യുതി തൂണും വാഹനങ്ങളും വീടും തകർന്നു; മുക്കത്ത് വ്യാപകമായ നാശം

കാറ്റിൽ മരങ്ങൾ പൊട്ടിവീണു: വൈദ്യുതി തൂണും വാഹനങ്ങളും വീടും തകർന്നു; മുക്കത്ത് വ്യാപകമായ നാശം മുക്കം: ശനിയാഴ്ച ഉച്ചയോടെ മുക്കം പ്രദേശങ്ങളിലുണ്ടായ കനത്ത മഴയിലും കാറ്റിലും തെങ്ങ് കടപുഴകി വൈദ്യുതി തൂണുകളുടെമേൽ വീണ് വൻനാശം. റോഡിൽ നിർത്തിയിട്ട മൂന്നു സ്കൂട്ടറും ഒരു കാറും തകർന്നു. മുക്കം വില്ലേജ് ഓഫിസിന് സമീപത്തെ വീട്ടുവളപ്പിലെ തെങ്ങാണ് കടപുഴകി മൂന്ന് വൈദ്യുത തൂണുകളിൽ പതിച്ചത്. മുക്കം നഗരത്തിലെ വൈദ്യൂതി ബന്ധവും, ഗതാഗതവും താറുമാറായി. സംഭവം നടക്കുമ്പോൾ വൈദ്യുതിയില്ലാത്തതിനാൽ മഹാദുരന്തമാണ് ഒഴിവായത്. കനത്ത മഴയായതിനാൽ റോഡിലൂടെ ആൾക്കാരുടെ സഞ്ചാരം കുറവായിരുന്നതും അപകടത്തി​െൻറ വ്യാപ്തി കുറച്ചു. സാധനങ്ങൾ വാങ്ങാൻ വന്നവർ റോഡി​െൻറ വശത്ത് നിർത്തിയിട്ടതായിരുന്നു സ്കൂട്ടറുകൾ. മുക്കത്തുനിന്ന് അഗ്നിശമന സേനയും വൈദ്യുതി ഓഫിസിലെ ജീവനക്കാരും നാട്ടുകാരും ചേർന്നു റോഡിലെ തടസ്സം നീക്കി. സംസ്ഥാന പാതയിലെ ജുമാമസ്ജിദിനു സമീപം മരത്തി​െൻറ കൊമ്പുകൾ പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടു. നെല്ലിക്കാപറമ്പിൽ എടക്കണ്ടി ആമിനയുടെ വീടിന് മുകളിൽ തെങ്ങുവീണ് അടുക്കള പൂർണമായും തകർന്നു. വീട്ടുകാർ ബന്ധുവീട്ടിൽ പോയതിനാൽ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു . 50,000 രൂപയുടെ നഷ്ടമുണ്ടായി. കറുത്തപറമ്പിൽ സംസ്ഥാനപാതയിൽ മരം പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടു. അഗ്നിശമനസേനയെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. നായർക്കുഴിയിലും കെട്ടാങ്ങലും റോഡിലേക്ക് മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. photo: MKMUC 1 കനത്ത മഴയിലും കാറ്റിലും മുക്കത്ത് റോഡിൽ തെങ്ങ് വീണത് അഗ്നിശമന സേന മുറിച്ചുമാറ്റുന്നു MKMUC 2 മുക്കത്ത് സ്കൂട്ടറിന് മുകളിൽ വൈദ്യുതി തൂൺ തകർന്നു വീണപ്പോൾ MKMUC 3 കനത്ത കാറ്റിൽ നെല്ലിക്കാപറമ്പ് എടക്കണ്ടി ആമിനയുടെ വീടിനു മുകളിൽ തെങ്ങ് വീണപ്പോൾ MKMUC 4 സംസ്ഥാനപാതയിൽ വൻ മരെക്കാമ്പ് പൊട്ടി വീണപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.