കനത്ത മഴയിലും കാറ്റിലും മലയോര മേഖല സ്തംഭിച്ചു

ഓമശ്ശേരി: കനത്ത മഴയിലും കാറ്റിലും വ്യാപക നാശം. ഓമശ്ശേരി, തിരുവമ്പാടി, മുക്കം, താമരശ്ശേരി റോഡുകളിൽ വാഹനമോടാൻ കഴിയാത്ത വിധത്തിൽ റോഡുകൾ വെള്ളത്തിൽ മുങ്ങി. വൈദ്യുതി വിതരണം പൂർണമായും നിലച്ചു. വെള്ളിയാഴ്ച രാത്രി വീശിയടിച്ച കാറ്റിൽ വൈദ്യുതി പോസ്റ്റുകളിലേക്ക് മരങ്ങൾ വീണതു കാരണം വൈദ്യുതി നിലച്ചിരുന്നു. തുടർച്ചയായുണ്ടായ കാറ്റിൽ രണ്ടാം ദിവസം ടൗണും വീടുകളും പൂർണമായും ഇരുട്ടിലകപ്പെട്ടു. പെരിവില്ലി, ശാന്തിനഗർ ഭാഗങ്ങളിലും കാറ്റിൽ നിരവധി മരങ്ങൾ മുറിഞ്ഞുവീണു. വൈദ്യുതിയില്ലാത്തതിനാൽ മൊബൈൽ ഫോണുകൾ ചാർജ് ചെയ്യാൻ കഴിയാതെ ആശയ കൈമാറ്റം നിലച്ചതോടെ പൂർണമായും നാടും നഗരവും ഒറ്റപ്പെട്ടു. മലയോര മേഖല മണ്ണിടിച്ചിൽ ഭീഷണിയിൽ * മുറമ്പാത്തിയിൽ കാറ്റിൽ വ്യാപക നാശനഷ്ടം * വൈദ്യുതിത്തൂണുകൾ വീണു തിരുവമ്പാടി: മഴ ശക്തമായതോടെ മലയോര മേഖല മണ്ണിടിച്ചിൽ ഭീഷണിയിൽ. മുമ്പ് ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളിലാണ് ജനം ആശങ്കയിൽ കഴിയുന്നത്. കൂടരഞ്ഞി വില്ലേജ് പരിധിയിൽ എട്ടോളം പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ ഭീഷണിയുള്ളതായി വില്ലേജ് ഓഫിസർ പറഞ്ഞു. നേരത്തേ കരിങ്കൽ ഖനനം നടന്ന പ്രദേശങ്ങളിലാണ് മണ്ണിടിച്ചിൽ അപകടാവസ്ഥയുള്ളത്. കൂമ്പാറ പുന്നക്കടവ്, ആനകല്ലുംപാറ, കള്ളിപ്പാറ, കക്കാടംപൊയിൽ പ്രദേശങ്ങളിൽ അപകടാവസ്ഥയുണ്ട്. തിരുവമ്പാടി വില്ലേജിന് കീഴിലെ ആനക്കാംപൊയിൽ ചെറുശ്ശേരിമല, പുല്ലൂരാംപാറ, കൊടക്കാട്ടുപാറ പ്രദേശങ്ങളിലും ജനം ആശങ്കയിലാണ്. തിരുവമ്പാടി: ശനിയാഴ്ച ഉച്ചയോടെ മലയോര മേഖലയിലുണ്ടായ കാറ്റിൽ വ്യാപക നാശം. പലയിടങ്ങളിലും മരങ്ങൾ കടപുഴകി നാശനഷ്ടമുണ്ടായി. വൈദ്യുതിത്തൂണുകൾ വീണു. മരങ്ങൾ വീണ് റോഡുകളും തടസ്സപ്പെട്ടു. മുറമ്പാത്തി മേഖലയിൽ തെങ്ങുകളും കമുകുകളും കടപുഴകി. വൈദ്യുതി ലൈനിൽ മരങ്ങൾ വീണു വൈദ്യുതി വിതരണം മുടങ്ങി. റബർമരങ്ങളും വാഴകളും കടപുഴകി. മലയോര മേഖലയിൽ വ്യാപക നാശനഷ്ടം ഈങ്ങാപ്പുഴ: കനത്ത മഴയിലും ഉച്ചയോടെ ഉണ്ടായ കാറ്റിലും മലയോര മേഖലയിൽ വ്യാപക നാശം. രണ്ടു ദിവസമായി ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ശക്തമായ മഴയെ തുടർന്ന് പുതുപ്പാടി മലപുറം 16ാം വാർഡിലെ അപ്പുറത്തുപൊയിൽ പറങ്കിമാത്തോട്ടം നസീമയുടെ കിണർ തകർന്ന് താഴ്ന്നുപോയി. ഒന്നര ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ചതായിരുന്നു. ഉച്ചയോടെയുണ്ടായ ശക്തമായ കാറ്റിൽ റോഡിലേക്ക് മരം വീണ് ഈങ്ങാപ്പുഴ, പുല്ലാഞ്ഞിമേട് എന്നിവിടങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. ഈങ്ങാപ്പുഴ ടൗണിൽ പാലത്തിന് സമീപമുള്ള മരത്തി​െൻറ കൊമ്പ് പൊട്ടി സ്കൂട്ടറി​െൻറ മുകളിൽ വീണെങ്കിലും ആളപായമുണ്ടായില്ല. വൈദ്യുതിബന്ധവും തടസ്സപ്പെട്ടു. കോടഞ്ചേരി, മുറമ്പാത്തി മേഖലയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക കൃഷിനാശവും മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും നിലംപതിക്കുകയും ചെയ്തു. മുറമ്പാത്തി-പുല്ലൂരാംപാറ റോഡിൽ ഇലക്ട്രിക് ലൈനിലേക്ക് മരങ്ങൾ വീണു. കൊരെമാക്കൽ തൊമ്മൻ, െബന്നി, തച്ചംപറമ്പിൽ സലാം എന്നിവരുടെ തെങ്ങ്, പ്ലാവ്, റബർ എന്നിവയും വാഴ, കപ്പ കൃഷികളും നശിച്ചു. കോടഞ്ചേരി റോഡിൽ പുത്തൻകണ്ടത്തിൽ പ്രിൻസി​െൻറ പറമ്പിലെ മരങ്ങളും റോഡിലേക്ക് പതിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.