ലേബർ ക്യാമ്പ്​ മാലിന്യം: പ്രതിഷേധ സംഗമം നടത്തി

കോഴിക്കോട്: പെരുമണ്ണ പഞ്ചായത്തിലെ പാറക്കോട്ടുതാഴത്ത് തൊഴിലാളി ക്യാമ്പിൽനിന്ന് കക്കൂസ് മാലിന്യം ഉൾപ്പെടെ മാലിന്യങ്ങൾ മാമ്പുഴയിലേക്കും വയലിലേക്കും ഒഴുക്കിയതിനെതിരെ നടപടി ആവശ്യപ്പെട്ട് മാമ്പുഴ സംരക്ഷണ സമിതി തൊണ്ടയാട് ശോഭ െഡവലപ്പേഴ്സ് ഒാഫിസിന് മുന്നിൽ പ്രതിഷേധ സംഗമം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.വി. ബാലൻ നായർ ഉദ്ഘാടനം ചെയ്തു. മാമ്പുഴ സംരക്ഷണ സമിതി പ്രസിഡൻറ് ടി.കെ.എ. അസീസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ.ടി. ബാലൻ, ടി. നിസാർ, ഹരിതം െറസിഡൻറ്സ് അസോസിയേഷൻ പ്രതിനിധി കെ. രാധാകൃഷ്ണൻ, കെ.പി. സന്തോഷ്, പി. കോയ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കെ.പി. ആനന്ദൻ സ്വാഗതവും അഖിലേഷ് കൂടത്തുംപാറ നന്ദിയും പറഞ്ഞു. ATTN VERY MUST....NE പടം: kattu 10 ചേളന്നൂർ കണ്ണങ്കര അക്വഡക്ടിന് സമീപമുള്ള മൂത്തേടത്ത് ചന്ദ്ര​െൻറ വാഴകൃഷി നശിച്ചനിലയിൽ കാറ്റിൽ വാഴകൃഷി നശിച്ചു ചേളന്നൂർ: കാറ്റിലും മഴയിലും കണ്ണങ്കര അക്വഡക്ടിന് സമീപം എടോത്തുപൊയിൽ പറമ്പിലെ മൂത്തേടത്ത് ചന്ദ്ര​െൻറ വാഴകൃഷി നശിച്ചു. രാത്രി കാറ്റിലാണ് കുലക്കാറായ വാഴകൾ നിലംപതിച്ചത്. എളേടത്തുപൊയിൽ ചന്ദ്രൻ നായരുടെ വാഴകൃഷിക്കും നാശമുണ്ട്. കൃഷിഭവൻ അധികൃതർ പരിശോധന നടത്തി. പട്ടർപാലം, എടക്കര, പുതിയടത്തുതാഴം ഭാഗങ്ങളിലും കാറ്റിൽ വാഴകൾ ഒടിഞ്ഞുവീണു. കുലക്കാറായ വാഴകൾ കാറ്റിൽ നശിക്കുേമ്പാൾ കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.