കാറിടിച്ച്​ പരിക്കേറ്റ്​ ചികിത്സയിലായിരുന്ന സ്​കൂട്ടർ യാത്രികൻ മരിച്ചു

കുന്ദമംഗലം: ദേശീയപാത 766ൽ കാരന്തൂർ മർകസിന് സമീപം പാലക്കൽ പെേട്രാൾ പമ്പിന് മുന്നിൽ സ്കൂട്ടറിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നരിക്കുനി എരവന്നൂർ കുയ്യടിയിൽ മൂസക്കോയയുടെ മകൻ മുഹമ്മദ് ഷമീർ (35) ആണ് മരിച്ചത്. സഹയാത്രികനും ബന്ധുവുമായ പാലത്ത് ആൻസിലൈൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്തുനിന്ന് കുന്ദമംഗലം ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറിൽ എതിർദിശയിലെത്തിയ കാറിടിക്കുകയായിരുന്നു. കാറിനടിയിൽ കുടുങ്ങിേപ്പായ ഷമീറിനെ കാർ പൊക്കിയാണ് പുറത്തെടുത്തത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം ചൊവ്വാഴ്ച രാവിലെ ആറു മണിയോടെയാണ് മരിച്ചത്. മാതാവ്: ജമീല. ഭാര്യ: ആരിഫ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.