നിപ ഭീതി: തളർന്നുവീണയാളെ തിരിഞ്ഞു നോക്കിയില്ല

തമിഴ്നാട് സ്വദേശിക്കാണ് ദുരനുഭവം പേരാമ്പ്ര: ചെമ്പനോട ടൗണിൽ തളർന്നുവീണയാളെ നിപ ഭീതി കാരണം ആരും തിരിഞ്ഞുനോക്കിയില്ല. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. പഴയ സാധനങ്ങൾ വാങ്ങി വിൽക്കുന്ന തമിഴ്നാട് സ്വദേശിക്കാണ് ഈ ദുരനുഭവമുണ്ടായത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെ തുടർന്നാണ് ഈ 60കാരൻ ടൗണിൽ കുഴഞ്ഞു വീണത്. മൂക്കിൽനിന്ന് രക്തവും വരുന്നുണ്ടായിരുന്നു. നിപഭീതി കാരണം ആരും ആശുപത്രിയിൽ എത്തിച്ചില്ല. ആരോഗ്യ പ്രവർത്തകർ വിവരമറിഞ്ഞതിനെ തുടർന്ന് പേരാമ്പ്ര താലൂക്കാശുപത്രിയിൽനിന്ന് ജീവനക്കാരായ രഘുനാഥ് ആവള, അബൂബക്കർ, ജിഗേഷ് കൂത്താളി, ഡ്രൈവർ ശശി എന്നിവർ ആംബുലൻസുമായി വന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അസുഖം ഭേദമായി വൈകീട്ടോടെ ആശുപത്രി വിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.