പെരുവണ്ണാമൂഴിയിൽ കാട്ടാനശല്യം; മതിൽ തകർത്തു, കൃഷി നശിപ്പിച്ചു

പേരാമ്പ്ര: പെരുവണ്ണാമൂഴി മേഖലയിൽ വീണ്ടും കാട്ടാനശല്യം രൂക്ഷമായി. ദേശീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തി​െൻറ മതിൽ തകർത്തു. മുതുകാട് ചെങ്കോട്ടക്കൊല്ലിയിൽ വ്യാപകമായി കൃഷി നശിച്ചിച്ചു. വനം വകുപ്പ് സ്ഥാപിച്ച സൗരവേലി തകർത്താണ് കൃഷി നശിപ്പിച്ചത്. പുളിക്കൂൽ കുഞ്ഞിരാമൻ വൈദ്യർ, മീത്തലെ ചെറുവത്ത് ജഗദീശൻ, കെട്ടുപറമ്പിൽ മേരി, കോമത്ത് ശാന്ത, ഇല്ലത്ത് ബാവ എന്നിവരുടെ കൃഷികളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. വീടുകളുടെ മുറ്റത്തുപോലും ആനകൾ വിഹരിക്കുന്നത് കാരണം ജനങ്ങൾ ഭയപ്പാടിലാണ്. ചെങ്കോട്ടക്കൊല്ലി ഒന്നാം ബ്ലോക്ക്, ഉദയ നഗർ, എസ്റ്റേറ്റ് മേഖല എന്നിവിടങ്ങളിൽ വന്യമൃഗശല്യം രൂക്ഷമാണ്. കാട്ടുപന്നി, കാട്ടു പോത്ത്, കുരങ്ങ് എന്നിവയുടെ ശല്യം കാരണം കർഷകർ വലയുകയാണ്. മഴക്കാലമാവുന്നതോടെ മേഖലകളിൽ കാട്ടാനശല്യം വർധിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. സുഗന്ധവിള ഗവേഷണ കേന്ദ്രത്തി​െൻറ ചുറ്റുമതിലി​െൻറ മൂന്നു ഭാഗങ്ങളാണ് കാട്ടാന തകർത്തത്. മുമ്പ് തകർത്ത ഭാഗങ്ങൾ അടുത്തകാലത്താണ് നന്നാക്കിയത്. ഗവേഷണ കേന്ദ്രത്തിൽ വന്യമൃഗങ്ങൾ പ്രവേശിക്കുന്നത് തടയാൻ ലക്ഷങ്ങൾ വകയിരുത്തി രണ്ട് വർഷം മുമ്പ് നിർമിച്ച കിടങ്ങും പ്രയോജനരഹിതമായിരിക്കുകയാണ്. വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായത് പെരുവണ്ണാമൂഴി-ചെമ്പനോട റോഡിലെ യാത്ര ദുഷ്കരമാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.