പരിസ്ഥിതി ദിനത്തിൽ പഞ്ചായത്തിൽ വിവിധ പരിപാടികൾ

കൊടിയത്തൂർ: പരിസ്ഥിതി ദിനത്തിൽ ഹരിത കേരള മിഷ​െൻറ ഭാഗമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലൂടെ 40,000 ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. പഞ്ചായത്തിലെ മുഴുവൻ ക്ലബുകൾക്കും സ്കൂളുകൾക്കും, തൊഴിലുറപ്പ് തൊഴിലാളികൾക്കും, കുടുംബശ്രീ യൂനിറ്റുകൾക്കും ആണ് വിതരണം ചെയ്തത്. പ്രത്യേക പരിശീലനം ലഭിച്ച പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ ആണ് നഴ്‌സറി നിർമാണത്തിന് നേതൃത്വം നൽകിയത്. പഞ്ചായത്തിലെ 16 വാർഡുകളുമായി 40,000 ഫലവൃക്ഷത്തൈകളാണ് നട്ടുവളർത്തുന്നത്. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല ചാലഞ്ചേഴ്സ് ചെറുവാടി ഭാരവാഹികൾക്ക് തൈകൾ നൽകി ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി ചന്ദ്രൻ, മെംബർമാരായ കബീർ കാണിയത്, ടി.പി.സി മുഹമ്മദ്, അസി. സെക്രട്ടറി വേണുഗോപാൽ, എൻ.ആർ.ഇ.ജി.എ എൻജിനീയർ റാസിഖ് എടക്കമ്പലത്ത്, യൂത്ത് കോഓഡിനേറ്റർ ആഷിഖ് പുതിയോട്ടിൽ, ഓവർസിയർ ഹർഷാദ് വടക്കൻ, ഡി.ഇ.ഒ ഷിനോദ്‌ തിരുത്തിയിൽ എന്നിവർ സംസാരിച്ചു. വെൽെഫയർ പാർട്ടി ചെറുവാടി യൂനിറ്റി​െൻറ നേതൃത്വത്തിൽ ചെറുവാടി കുന്നുമ്മൽ തേലീരി തോട് ശുചീകരിച്ചു. ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കുപ്പികളും കാരി ബാഗുകളും നിർമാർജനം ചെയ്തു. വാർഡ് മെംബർ മുഹമ്മദ് ചേറ്റൂർ ഉദ്ഘാടനം ചെയ്തു. അസ്ലം ചെറുവാടി, അബ്ദു ചാലിൽ, കെ.പി. ഹനീഫ, കെ.ജി. മുജീബ് നേതൃത്വം നൽകി. കൊടിയത്തൂർ:‍ സർവിസ് സഹകരണ ബാങ്ക് ഹരിതം സഹകരണത്തി‍​െൻറ ഭാഗമായി പ്ലാവിന്‍തൈ നടീല്‍ നടത്തി. ഹരിതം സഹകരണത്തി‍​െൻറ ഭാഗമായി സഹകരണ സംഘങ്ങളിലൂടെ ഒരു ലക്ഷം പ്ലാവിന്‍തൈകള്‍ നടുകയാണ്. പ്രവര്‍ത്തനം ഏറ്റെടുത്തുകൊണ്ട്, ബാങ്ക് സ്വന്തം സ്ഥലത്ത് 50 പ്ലാവിന്‍തൈകള്‍ നട്ട് പദ്ധതി നടപ്പിലാക്കുകയാണ്. നടീല്‍ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ഉമ ഉണ്ണികൃഷ്ണ​െൻറ അധ്യക്ഷതയില്‍ ബാങ്ക് പ്രസിഡൻറ് ഇ. രമേശ്ബാബു നിര്‍വഹിച്ചു. എം. കുഞ്ഞിപ്പ, ബാങ്ക് ഡയറക്ടര്‍മാരായ പി. ഷിനോ, വി.കെ. അബൂബക്കര്‍, എ.സി. നിസാര്‍ബാബു തുടങ്ങിയവര്‍ സംസാരിച്ചു. മാറ്റാൻ നടപടിയായില്ല: രണ്ടു മാസമായി പൈപ്പ് തകർന്ന് കുടിവെള്ളം പാഴാകുന്നു മുക്കം: രണ്ടു മാസം കഴിഞ്ഞിട്ടും കുടിവെള്ള പൈപ്പ് തകർന്ന് ജലം പാഴാകുന്നു. മുക്കം പി.സി ജങ്ഷൻ റോഡിലെ കെ.എസ്.ഇ.ബി കാഷ്യർ കൗണ്ടറി​െൻറ മുന്നിലാണ് പൈപ്പ് പൊട്ടിയത്. വാട്ടർ അതോറിറ്റിയിൽ നാട്ടുകാർ പലതവണ വിളിച്ചറിയിച്ചിട്ടും നടപടിയില്ലെന്നാണ് ആക്ഷേപം. ഒഴുകിയെത്തുന്ന വെള്ളം ബി.എസ്.എൻ.എൽ എക്സേഞ്ചി​െൻറ മുൻഭാഗത്ത് ചളിക്കുളമായി മാറിയിരിക്കയാണ്. കച്ചേരി സ്കൂളി​െൻറ മുന്നിലും റോഡിന് സമീപത്തെ പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.