ലൈഫ്​: ഭവന സമുച്ചയങ്ങൾക്ക്​ നഗരസഭ ഭൂമി വാങ്ങുന്നു

കോഴിക്കോട്: സമ്പൂർണ ഭവന പദ്ധതിയായ 'ലൈഫി'ൽ ഭവന സമുച്ചയങ്ങൾ നിർമിക്കാൻ നഗരസഭ ഭൂമി വാങ്ങുന്നു. ഭൂമിയും വീടും ഇല്ലാത്ത ഗണത്തിൽപ്പെട്ടവർക്ക് ഫ്ലാറ്റ് നിർമിക്കുന്നതിനാണ് 50 സ​െൻറ് വരുന്ന ഭൂമി വിവിധയിടങ്ങളിലായി വാങ്ങുക. ഇവിടെ 9275 ഗുണഭോക്താക്കൾക്കാണ് ഭവനം ഒരുക്കുക. ഭൂമി വിട്ടുനൽകാൻ താൽപര്യമുള്ളവർ ജൂൺ 30നകം നഗരസഭയിലെ കുടുംബശ്രീ വിഭാഗവുമായി ബന്ധപ്പെടണമെന്ന് ലൈഫ് മിഷൻ നോഡൽ ഒാഫിസർ എം.വി. റംസി ഇസ്മയിൽ അറിയിച്ചു. വിവിധ പദ്ധതികളിൽ ഉൾപ്പെട്ടിട്ടും പൂർത്തിയാകാത്ത വീടുകളുടെ പൂർത്തീകരണമാണ് ലൈഫി​െൻറ ആദ്യഘട്ടത്തിൽ ഏറ്റെടുത്തത്. ഇതിൽ 90 ശതമാനം വീടുകളുടെയും നിർമാണം പൂർത്തിയായി. 1.12 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. അവശേഷിച്ച വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്. രണ്ടാം ഘട്ടത്തിൽ സ്വന്തമായി ഭൂമിയുള്ളവരെയാണ് പരിഗണിക്കുന്നത്. ഇതിനായി തയാറാക്കിയ പട്ടികയിൽ 1203 പേരാണുള്ളത്. പി.എം.എ.വൈ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇവർക്ക് വീടുകൾ നിർമിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.