ബീച്ച്​ റോഡിൽ ചളിവെള്ളക്കെട്ട്​

കോഴിക്കോട്: ബീച്ച് റോഡിലെ ചളിവെള്ളക്കെട്ട് കച്ചവടക്കാർക്കും കടപ്പുറത്തെത്തുന്നവർക്കും ദുരിതമാകുന്നു. ബീച്ച് ആശുപത്രിക്ക് എതിർഭാഗത്ത് കടലിനോട് ചേർന്നുള്ള ഭാഗത്താണ് മഴപെയ്തതോടെ വെള്ളക്കെട്ട് രൂപപ്പെട്ടത്. കോൺക്രീറ്റ് കട്ടകൾ പാകിയ നടപ്പാതക്കടിയിലൂടെ പി.വി.സി പൈപ്പിട്ട് വെള്ളം കടലോരത്തെ മണലിലേക്ക് ഒഴുക്കിവിടുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും ഇൗ പൈപ്പ് പ്ലാസ്റ്റിക് മാലിന്യവും മറ്റും നിറഞ്ഞ് അടഞ്ഞതാണ് വെള്ളം കെട്ടിക്കിടക്കാനിടയാക്കുന്നത്. ദിവസങ്ങളായി വെള്ളം കെട്ടിനിൽക്കാൻ തുടങ്ങിയതോടെ പലഭാഗത്തും കൂത്താടികൾ പെറ്റുപെരുകാനും തുടങ്ങിയിട്ടുണ്ട്. ഇവിടത്തെ തട്ടുകടക്കാരും വെള്ളക്കെട്ട് കാരണം ദുരിതത്തിലാണ്. സായാഹ്നവും മറ്റും ആസ്വദിക്കാൻ കടപ്പുറത്തെത്തുന്നവർ റോഡിൽനിന്നും കടലോരത്തേക്ക് പോകണമെങ്കിൽ മിക്കയിടത്തും കെട്ടിക്കിടക്കുന്ന വെള്ളം ചവിട്ടിവേണം കടന്നുപോകാൻ. വെള്ളം കെട്ടിക്കിടക്കുന്നത് റോഡിലെ ടാറിങ് ഇളകാൻ ഇടയാക്കുമെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. നേരത്തേ സ്ഥാപിച്ച പഴയ പൈപ്പുകൾ മാറ്റി കൂടുതൽ വ്യാസമുള്ള പൈപ്പുകളിട്ട് വെള്ളം ഒഴിഞ്ഞുപോകാൻ സംവിധാനം ഒരുക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.