റമദാൻ-ഇൗദ്​ കിറ്റ്​ വിതരണം

കോഴിക്കോട്: സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ഇരുനൂറോളം ഗൾഫ് റിേട്ടണീസ് കുടുംബങ്ങൾക്കുള്ള റമദാൻ -ഇൗദ് കിറ്റ് വിതരണം നടത്തി. ആറ്റക്കോയ പള്ളിക്കണ്ടി ഉദ്ഘാടനം ചെയ്തു. സൗദി റിേട്ടണീസ് വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡൻറ് എം. ജമാൽ ഹാജി അധ്യക്ഷത വഹിച്ചു. പ്രവാസികളുടെ കുട്ടികൾക്കുള്ള പുസ്തക വിതരണം കെ.വി. മൂസ നിർവഹിച്ചു. എം. മഹമൂദ്, വി. നാസർ, കെ.കെ. സിദ്ദീഖ്, മുഹമ്മദ് കുട്ടി കാരാട്, എം. ബീരാൻകുട്ടി, ഹനീഫ, എം.പി. അബ്ദുൽ ഹമീദ്, വി. പൂക്കോയ, പി. മൊയ്തുട്ടി, മുഹമ്മദ് നല്ലളം, പി.പി. ഖാദർ, വി.പി. റസിയ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.