ചെടികൾ നട്ടും പ്രതിജ്​ഞ ചൊല്ലിയും പരിസ്​ഥിതി ദിനാചരണം

കോഴിക്കോട്: പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പ്രഭാത സവാരിക്കാരായ പ്രകൃതി സ്നേഹികളുടെ പരിസ്ഥിതി കൂട്ടായ്മയായ 'ഇൗഗിൾനെസ്റ്റ് സൊസൈറ്റി' ഗോവിന്ദപുരം എരവത്ത് കുന്നിലെ 'മാംഗോ പാർക്കിൽ' മാവിൻ തൈകളും മറ്റ് ഫലവൃക്ഷത്തൈകളും നട്ടു. പ്രകൃതി സ്നേഹികളായ പ്രവർത്തകർ പെങ്കടുത്ത പരിസ്ഥിതി സൗഹാർദ കാമ്പയിന് സൊസൈറ്റി പ്രസിഡൻറ് കെ. സുരേന്ദ്രൻ, ജന. സെക്രട്ടറി ടി.ജി. ശിവൻ, പ്രമുഖ പരിസ്ഥിതി പ്രവർത്തകരായ കെ.സി. നാരായണൻ, ഡാനിയേൽ തോമസ് എന്നിവർ നേതൃത്വം നൽകി. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫോറസ്ട്രി ബോർഡി​െൻറയും സീക്യൂൻ ഹോട്ടൽ ഗ്രൂപ്പി​െൻറയും ആഭിമുഖ്യത്തിൽ കടപ്പുറം രക്തസാക്ഷി മണ്ഡപത്തിന് സമീപം ഹരിത വനം പാർക്ക് പി.വി. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. ഫോറസ്ട്രി ബോർഡ് ചെയർമാൻ എം. രാജൻ അധ്യക്ഷത വഹിച്ചു. കമാൽ വരദൂർ, ഡോ. കെ. മൊയ്തു, എൻ.പി. ബാലകൃഷ്ണൻ, സി.ഇ. ചാക്കുണ്ണി, പുത്തൂർമഠം ചന്ദ്രൻ, സി. രമേശ്, ഇ.വി. ഉസ്മാൻ കോയ, എം. ധർമരാജ്, പി.പി. ലതീഷ് എന്നിവർ സംസാരിച്ചു. പെങ്കടുത്തവർ വൃക്ഷത്തൈകൾ നട്ടു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ​െൻറർ ഫോർ ഇസ്ലാമിക് ഗൈഡൻസ് (സി.െഎ.ജി) സംസ്ഥാന കാര്യാലയത്തിൽ സ്ഥാപന മേധാവി പി.വി. കുഞ്ഞിക്കോയ കൊട്ടപ്പുറം വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്തു. സക്കീർ വെള്ളയിൽ, ഷബീർ നന്മണ്ട, ഫിറോസ് പാലക്കാട്, ഹസീബ് പട്ടാമ്പി, മുസ്തഫ ഒളവണ്ണ, അഹ്മദ് മുസ്ഫർ, കെ.ടി. ദിനേശൻ, അബ്ദുൽ മജീദ്, മുഹമ്മദാലി തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.