പനി ബാധിച്ച്​ എത്തിയ കോഴിക്കോട് സ്വദേശിനി നിരീക്ഷണത്തിൽ

കോട്ടയം: പനി ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ കോഴിക്കോട് സ്വദേശിനി നിരീക്ഷണത്തിൽ. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞാണ് കടുത്ത പനിയും ഛർദിയും ബാധിച്ച യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. യുവതിയുടെ മാതാവ് കോട്ടയം ജില്ലയിൽ ബാങ്ക് മാനേജറായി ജോലി ചെയ്യുകയാണ്. അവധിക്കാലത്ത് നാട്ടിൽ പോയി വന്ന ശേഷമാണ് പനി ബാധിച്ചത്. കോഴിക്കോട് നിപ വൈറസ് ബാധ ഉണ്ടായ സാഹചര്യത്തിലാണ് അവിടെനിന്ന് എത്തിയ രോഗിയെ പ്രത്യേക നിരീക്ഷണത്തിലാക്കിയതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.