മന്ത്രിയും കലക്ടറും ഇടപെട്ടു; അംശക്കച്ചേരി-ചെറുകുളം റോഡിന് വീണ്ടും പ്രതീക്ഷ

കക്കോടി: 40 വർഷത്തോളമായി വികസനത്തിനായി കാത്തിരിക്കുന്ന അംശ കച്ചേരി-ചെറുകുളം റോഡ് വീതി കൂട്ടി വികസിപ്പിക്കുന്നത്തിന് വീണ്ടും സർവേ നടപടികൾ പൂർത്തിയായി. പലതവണയാണ് റോഡ് വികസനത്തിന് സർവേ നടപടികൾ നടന്നത്. ഇത്തവണ വകുപ്പ് സർവേയറെ ലഭിക്കാതെ വന്നതോടെ ഒരു റിട്ട. സർവേയറുടെ നേതൃത്വത്തിലാണ് റോഡി​െൻറ 4 .8 കിലോമീറ്റർ ഭാഗം സർവേ പൂർത്തിയാക്കിയത്. ഇനി പെതുമരാമത്ത് വിഭാഗവും ലാൻഡ് അക്വിസിഷനും ചേർന്ന് സർവേ ഭൂമി പരിശോധിച്ച് റോഡിനു വേണ്ട സ്ഥലം ഏറ്റെടുക്കണം. റോഡ് ഏറെയും വയൽക്കര ഭൂമിയിലൂടെയായതിനാൽ, വികസനത്തിനായി തിരുവനന്തപുരത്ത് നിന്നും സോഷ്യൽ ഇംപാക്ട് സ്റ്റഡീസി​െൻറയും അനുമതിയും ലഭിക്കണം. ഇതിനായി മൂന്നു മാസത്തോളം കാത്തിരിക്കേണ്ടി വരും. ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം നൽകാനായി എട്ടു കോടിയോളം നേരത്തേ വകയിരുത്തിയിട്ടുമുണ്ട്. ബാക്കി പ്രവൃത്തിക്കായുള്ള ഫണ്ട് സ്ഥലം എം.എൽ.എ വഴി കണ്ടെത്താനാണ് ശ്രമം. അഞ്ചു കിലോമീറ്ററോളം റോഡി​െൻറ 500 മീറ്റർ ഭാഗം മാത്രമാണ് നേരത്തേ വികസിപ്പിക്കാൻ കഴിഞ്ഞത്. ബാക്കി വരുന്ന പ്രവൃത്തിക്കാണ് ഗതാഗത മന്ത്രിയും കലക്‌ടറും നേരിട്ട് ഉേദ്യാഗസ്ഥർക്ക് റോഡ് വികസനം നടപ്പാക്കാൻ നിർദേശം നൽകിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.