തെങ്ങുകളിൽ വെള്ളീച്ച; നാളികേര കർഷകർ ആശങ്കയിൽ

തെങ്ങുകളിൽ വെള്ളീച്ച; നാളികേര കർഷകർ ആശങ്കയിൽ അത്തോളി: തെങ്ങോലകളിൽ വെള്ളീച്ച വ്യാപകമാകുന്നത് നാളികേര കർഷകരെ ആശങ്കയിലാക്കുന്നു. ഇതിന് പ്രതിവിധി കണ്ടില്ലെങ്കിൽ കേര മേഖലയുടെ പതനത്തിന് കാരണമാകുമെന്ന് കേരകർഷകർ പറയുന്നു. ചേളന്നൂർ, തലക്കുളത്തൂർ എന്നീ പഞ്ചായത്തിലെ ഭാഗങ്ങളിൽ തെങ്ങുകളിൽ വെള്ളീച്ച വ്യാപിച്ചുവരുകയാണ്. ജില്ലയുടെ മറ്റു ഭാഗങ്ങളിലെ തെങ്ങുകളിലും വെള്ളീച്ച കണ്ടു തുടങ്ങിയിരിക്കുന്നു. കൃഷിഭവൻ അടിസ്ഥാനത്തിൽ കേര കർഷകരുടെ യോഗങ്ങൾ വിളിച്ചുചേർത്ത് കേര മേഖലയിലുണ്ടായ ഈ പ്രശ്നത്തിന് പ്രതിവിധി നിർദേശിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ പി. പ്രദീപ് കുമാർ കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.