പ്ലാസ്​റ്റിക്​ മാലിന്യം ഇവിടെ നുറുങ്ങുകളാക്കി പൊടിച്ച്​ റോഡ്​ നിർമാണത്തിനായി വിൽക്കുന്നു

ബാലുശ്ശേരി: മണ്ണിനും പ്രകൃതിക്കും ഭീഷണിയാകുന്ന . പ്ലാസ്റ്റിക് മാലിന്യ നിർമാർജനത്തിനെതിരെ ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച പ്ലാസ്റ്റിക് ഷ്രെഡ്ഡിങ് യൂനിറ്റിൽ ദിനംപ്രതി കിലോ കണക്കിന് പ്ലാസ്റ്റിക് മാലിന്യമാണ് നുറുക്കി വിൽക്കുന്നത്. റോഡ് നിർമാണത്തിനായുള്ള ടാറിൽ നിശ്ചിത അനുപാതത്തിൽ പ്ലാസ്റ്റിക് പൊടിയും ചേർത്താണ് ടാറിങ് നടത്തുന്നത്. കിലോക്ക് 20രൂപ നിരക്കിൽ കോഴിക്കോട് വെസ്റ്റ്ഹില്ലിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഏജൻസിക്കാണ് വിൽപന നടത്തുന്നത്. ടൗണിലെ കടകളിൽനിന്നും ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക് കവറുകളും അനുബന്ധ പ്ലാസ്റ്റിക് മാലിന്യങ്ങളും ശേഖരിച്ച് ഷ്രെഡ്ഡിങ് യൂനിറ്റിലെത്തിക്കുന്നതിനായി രണ്ട് വനിത തൊഴിലാളികളെയും പഞ്ചായത്ത് നിയോഗിച്ചിട്ടുണ്ട്. കടക്കാർ മാസത്തിൽ 100 രൂപയും പഞ്ചായത്ത് 3000 രൂപയും തൊഴിലാളികൾക്ക് നൽകുന്നുണ്ട്. ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തിൽ നല്ല പ്ലാസ്റ്റിക് കവറുകളുണ്ടെങ്കിൽ അത് നുറുക്കാതെ തന്നെയാണ് വിൽക്കുന്നത്. ഇത് ചാക്കൊന്നിന് 55 രൂപ വിലകിട്ടും. കഴിഞ്ഞവർഷം എട്ട് ക്വിൻറൽ പ്ലാസ്റ്റിക് ഇൗ വിധത്തിൽ വിൽപന നടത്തി. പഞ്ചായത്തിന് വരുമാനനേട്ടവും ഉണ്ടായിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യ ശേഖരണം കടകൾക്ക് പുറമെ വീടുകളിലേക്കും വ്യാപിപ്പിക്കാനുള്ള പദ്ധതിയും പഞ്ചായത്തിനുണ്ട്. ഇതിനായി അഞ്ച് വനിത തൊഴിലാളികളെ നിയോഗിക്കാനും തീരുമാനമുണ്ട്. പ്ലാസ്റ്റിക് മാലിന്യമുക്ത പഞ്ചായത്തായി രണ്ടുവർഷം മുെമ്പ പ്രഖ്യാപനം നടത്തിയതാണെങ്കിലും ഗ്രാമ പഞ്ചായത്തി​െൻറ പ്രഖ്യാപിത ലക്ഷ്യങ്ങൾ ജനങ്ങൾതന്നെ അട്ടിമറിച്ചുകളയുമെന്ന ഭീതിയും പഞ്ചായത്തിനുണ്ട്. എത്ര ബോധവത്കരണം നടത്തിയാലും പ്ലാസ്റ്റിക് മാലിന്യം പൊതുഇടങ്ങളിലേക്ക് വലിച്ചെറിയുന്ന ദുഃശീലം ഇനിയും മാറിയിട്ടില്ലെന്നാണ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാട് പറയുന്നത്. ഇത്തവണ രണ്ടുലക്ഷം രൂപ പ്ലാസ്റ്റിക് മാലിന്യ നിർമാർജനത്തിനായി പഞ്ചായത്ത് ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്നും പ്രസിഡൻറ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.