കടലിൽ ഒഴുക്കിൽപെട്ട രണ്ടു പേരെ രക്ഷപ്പെടുത്തി

ബേപ്പൂർ: ബേപ്പൂർ ഫിഷിങ് ഹാർബറിന് വടക്കുഭാഗത്ത് കസ്റ്റംസ് ബോട്ടുകൾ കെട്ടിയിടുന്ന ഭാഗത്തുനിന്ന് കുറച്ചകലെയായി തോണിയിൽ മീൻ പിടിക്കുകയായിരുന്ന രണ്ടു പേർ തോണിമറിഞ്ഞ് ശക്തമായ ഒഴുക്കിൽപെട്ടു. ടി.പി. കൃഷ്ണൻ, സുധീർ എന്നിവരാണ് പുഴയിൽ വലവീശി മീൻപിടിക്കുന്നതിനിെട തോണി മറിഞ്ഞ് അപകടത്തിൽപെട്ടത്. കഴിഞ്ഞദിവസം രാത്രി 10നാണ് സംഭവം. ഈ സമയത്ത് കസ്റ്റംസ് ബോട്ടിൽ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ തോണിമറിഞ്ഞ് രണ്ടു പേർ ഒഴുകിപ്പോകുന്നത് കാണുകയായിരുന്നു. ഉടനെത്തന്നെ ലൈഫ് ബോയ ഇട്ടു കൊടുത്തെങ്കിലും ഇവർക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല. തോണിയിൽനിന്ന് ഇവർ വീശിയ വലയും കയറും ശരീരത്തിൽ കുരുങ്ങി നീന്താൻ കഴിയാതെ ഒഴുകിപ്പോകുകയായിരുന്നു. ഉടനെത്തന്നെ കസ്റ്റംസ് ജീവനക്കാരായ ജിഗിൻ, വൈഷ്ണവ്, അജയഘോഷ് എന്നിവരുടെ സമയോചിത ഇടപെടൽ മൂലമാണ് രണ്ടു ജീവനുകൾ രക്ഷപ്പെട്ടത്. വെള്ളത്തി​െൻറ അതിശക്തമായ ഒഴുക്ക് വകവെക്കാതെ മൂവരും പുഴയിലേക്കു ചാടി മരണത്തോട് മല്ലടിക്കുന്ന രണ്ടു പേരെ വലിച്ചുകയറ്റുകയായിരുന്നു. രക്ഷപ്പെടുത്തി കരയിലെത്തിച്ച സമയത്ത് ഇവർ അവശരായിരുന്നു. പിന്നീട് തോണിയും വലയും ഒഴുക്കിൽനിന്ന് രക്ഷപ്പെടുത്തി കരക്കുകയറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.