മെറിറ്റ് ഡേ -2018 സംഘടിപ്പിച്ചു

കോഴിക്കോട്: റഹ്മാനിയ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്നതിനായി 'മെറിറ്റ് ഡേ -2018' സംഘടിപ്പിച്ചു. പിന്നാക്ക വികസന ഫിനാൻസ് കോർപറേഷൻ ചെയർമാൻ എ.പി. അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ എം.എം. പത്മാവതി മുഖ്യാതിഥിയായിരുന്നു. ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള അവാർഡുകളും വായന വാരത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരങ്ങളിലെ ജേതാക്കൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. ഫലവത്തായ രക്ഷാകർതൃത്വം എന്ന വിഷയത്തിൽ പി.എം.എ. ഗഫൂർ പ്രഭാഷണം നടത്തി. സ്കൂൾ മാനേജർ പി. അഹമ്മദ് കോയ, പ്രിൻസിപ്പൽ കെ.പി. ആഷിക്ക്, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ എം.ടി. അബ്ദുൽമജീദ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ സി.പി. യൂനുസ്, അഭിജിത്, ബാബുദാസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.