കുറ്റ്യാടി ചുരത്തിൽ സേവി​െൻറ മഴയാത്ര

കുറ്റ്യാടി: മഴയുടെ നനവും നൈർമല്യവും തേടി സേവി​െൻറ ആഭിമുഖ്യത്തിൽ കുറ്റ്യാടി ചുരത്തിൽ മഴയാത്ര നടത്തി. വിദ്യാർഥികളെ പ്രകൃതിയോട് അടുപ്പിക്കാനുള്ള സേവി​െൻറ ശ്രമത്തിന് വിദ്യാർഥി, അധ്യാപക, രക്ഷാകർതൃ സമൂഹത്തിൽനിന്നും അഭൂതപൂർവ പ്രതികരണമാണ് ലഭിച്ചത്. ജില്ലയിൽ ഗ്രീൻ കമ്യൂണിറ്റിയുടെ സഹകരണത്തോടെ സേവ് നടത്തുന്ന അഞ്ചാമത്തെ യാത്രയാണിത്. ഇത്തവണ സ്കൂൾ വിദ്യാർഥികളോട് പങ്കെടുക്കാൻ പ്രത്യേകം നിർദേശം നൽകിയില്ലെങ്കിലും നിരവധി പേർ അധ്യാപകരോടൊപ്പം എത്തിച്ചേർന്നു. ഹയർസെക്കൻഡറി, കോളജ് വിദ്യാർഥികളും യാത്രയിൽ അണിചേർന്നു. ജില്ലയിലെ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും പുറമേ പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും ചേർന്ന് പക്രംതളത്ത് നിന്നും ആരംഭിച്ച യാത്ര പൂതംപാറയിൽ സമാപിക്കുകയായിരുന്നു. പാറക്കൽ അബ്ദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡി.ഡി.ഇ ഇ.കെ. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. അഷോ സമം ഹരിതസന്ദേശം നൽകി. സേവ് ജില്ലാ കോഓഡിനേറ്റർ വടയക്കണ്ടി നാരായണൻ, ഹാഫിസ് കായക്കൊടി, ഷൗക്കത്തലി ഏറോത്ത്, അബ്ദുല്ല സൽമാൻ, തസ്ലീന പാലക്കാട്, ഷിജു കാസർകോട്, ബിന്ദു മൈക്കിൾ, സുമ പള്ളിപ്രം, ഒ.കെ. ഫാരിസ്, മനോജ് മോണാലിസ, ബാലൻ തളിയിൽ തുടങ്ങിയവർ സംസാരിച്ചു. കഴിഞ്ഞവർഷത്തെ മഴ യാത്രയിലെ മികച്ച പ്രകടനത്തിന് വട്ടോളി സംസ്കൃതം ഹൈസ്കൂൾ, നരിപ്പറ്റ ആർ.എൻ.എം ഹയർ സെക്കൻഡറി സ്കൂൾ, എ.ജെ. ജോൺ ഹൈസ്കൂൾ എന്നിവക്കുള്ള പുരസ്ക്കാരങ്ങൾ സമ്മാനിച്ചു. പൂതംപാറയിൽ നടന്ന സമാപന സമ്മേളനത്തിൽ കെ.പി. സെബാസ്റ്റ്യൻ, ജിജി കട്ടക്കയം, ലത്തീഫ് കുറ്റിപ്പുറം, കെ. വിജീഷ് എന്നിവർ സംസാരിച്ചു. പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മികച്ച പ്രകടനം കാഴ്ചെവച്ചതിന് ഗവ. കോളജ് നാദാപുരം, ഐഡിയൽ കോളജ് കുറ്റ്യാടി, എ.ജെ. ജോൺ ഹയർസെക്കൻഡറി സ്കൂൾ എന്നിവർ പ്രത്യേക പുരസ്കാരത്തിന് അർഹരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.