കേന്ദ്രസർക്കാർ പദ്ധതിയുടെ പേരിൽ തട്ടിപ്പ്​; യുവാവ് അറസ്​റ്റിൽ

കൊയിലാണ്ടി: കേന്ദ്രസർക്കാർ പദ്ധതിയുടെ പേരിൽ ജോലി വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ. നടുവണ്ണൂർ കോട്ടൂർ സ്വദേശി സബിൻരാജിനെയാണ് (30) സി.ഐ ഉണ്ണികൃഷ്ണ​െൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 28 ലക്ഷത്തോളം രൂപയുടെ തട്ടിപ്പാണ് ഇയാൾ നടത്തിയത്. 2016 ജൂണിൽ പത്രത്തിലൂടെ നോട്ടീസ് വിതരണം ചെയ്താണ് ഉദ്യോഗാർഥികളെ കണ്ടെത്തിയത്. കേന്ദ്രസർക്കാർ സ്ഥാപനമായ ജനമൈത്രി റൂറൽ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് കമ്പനിയുടെ പേരിൽ ഇൻറർവ്യൂ നടത്തി. വിജയിച്ചവർക്ക് 'ഗവ. ഓഫ് ഇന്ത്യ' സീൽ പതിച്ച നിയമന ഉത്തരവ് തപാൽ വഴി അയച്ചു. ജോലിക്ക് തയാറായവർക്ക് മൂന്നുമാസത്തെ പരിശീലനം നൽകി. ഓരോരുത്തരിൽനിന്നും അഞ്ചുലക്ഷം രൂപ വരെ നിക്ഷേപമായി വാങ്ങുകയും ചെയ്തു. കേന്ദ്രസർക്കാറിൽനിന്ന് ഫണ്ട് ലഭിക്കുമ്പോൾ തിരിച്ചുനൽകാമെന്ന് ഉറപ്പും നൽകി. ജോലിക്ക് കയറിയവർക്ക് ആദ്യമാസങ്ങളിൽ കൃത്യമായി ശമ്പളം നൽകിയെങ്കിലും പിന്നീട് മുങ്ങി. 2017 ഏപ്രിലിൽ കൊയിലാണ്ടിയിലെ സ്ഥാപനം അടച്ചുപൂട്ടുകയും പ്രവർത്തനം എറണാകുളത്തേക്ക് മാറ്റുകയും ചെയ്തു. നിക്ഷേപിച്ച തുക കിട്ടാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ പലരും പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണമുണ്ടായത്. ഇതോടെ പ്രതി എറണാകുളത്തുനിന്ന് മുങ്ങിനടക്കുകയായിരുന്നു. തുടർന്ന് മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ചോറ്റാനിക്കര ഭാഗത്തുവെച്ച് പിടിയിലാവുകയായിരുന്നു. പ്രിൻസിപ്പൽ എസ്.ഐ സാജു എബ്രഹാം, ജി.എ.എസ്.ഐ മുനീർ, സീനിയർ പൊലീസ് ഓഫിസർ ഷൈബു, സിവിൽ പൊലീസ് ഓഫിസർ കെ.പി. അനിൽകുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. സബിൻരാജ് സ്ഥാപനത്തി​െൻറ മാനേജിങ് ഡയറക്ടറും ഭാര്യ ഉൾെപ്പടെ എട്ടു പേർ ഡയറക്ടർമാരുമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.