പ്രവൃത്തിപരിചയ ശിൽപശാല

മേപ്പയൂർ: മേലടി ഉപജില്ല കരവിരുത് മേപ്പയൂർ വി.ഇ.എം യു.പി സ്കൂളിൽ മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.വി. കൈരളി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ഷർമിന കോമത്ത് അധ്യക്ഷത വഹിച്ചു. കുരുത്തോല ചമയ വിദഗ്ധൻ മലയ​െൻറകണ്ടി കേളുപ്പണിക്കരെയും പ്രവൃത്തി പരിചയമേള സംഘാടകൻ അരവിന്ദൻ മാസ്റ്ററെയും എ.ഇ.ഒ ഇ. വിശ്വനാഥൻ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ. കുഞ്ഞിക്കണ്ണൻ, ബി.പി.ഒ കെ. പ്രദീപൻ, പി.ടി.എ പ്രസിഡൻറ് കെ. അനിൽ കുമാർ, ഹെഡ് മാസ്റ്റർ ഇ.കെ. മുഹമ്മദ് ബഷീർ, എച്ച്.എം. ഫോറം കൺവീനർ ദാവൂദ്, എം.കെ. പ്രേമൻ എന്നിവർ സംസാരിച്ചു. രണ്ടുദിവസത്തെ ശിൽപശാല നാളെ വൈകീട്ട് ഇരിങ്ങൽ സർഗാലയയിൽ സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.