സമഗ്ര ശിക്ഷ അഭിയാൻ: ഫണ്ട് വെട്ടിക്കുറച്ചത്​ പ്രതിഷേധാർഹം -കെ.എ.എം.എ

തിരുവനന്തപുരം: വിദ്യാഭ്യാസരംഗത്ത് കേരളത്തി​െൻറ നേട്ടങ്ങളെ കണക്കിലെടുക്കാതെ പൊതുവിദ്യാഭ്യാസരംഗം ശക്തിപ്പെടുത്താനുള്ള സമഗ്ര ശിക്ഷ അഭിയാൻ ഫണ്ട് വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടി പ്രതിഷേധാർഹമാണെന്നും വെട്ടിക്കുറച്ച ഗ്രാൻറുകൾ പുനഃസ്ഥാപിക്കണമെന്നും കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ) സംസ്ഥാന പ്രസിഡൻറ് എ.എ. ജാഫർ, ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ എന്നിവർ ആവശ്യപ്പെട്ടു. സൗജന്യ പാഠപുസ്തകം, യൂനിഫോം, പെൺകുട്ടികൾക്ക് ആയോധന വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, അധ്യാപക പരിശീലനം തുടങ്ങി 38 ഇനങ്ങൾക്കായി 1941 കോടി രൂപയുടെ പദ്ധതികളാണ് സംസ്ഥാനം ആവിഷ്കരിച്ച് കേന്ദ്രത്തിന് സമർപ്പിച്ചത്. എന്നാൽ, മറ്റ് സംസ്ഥാനങ്ങൾക്ക് വൻതുക പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ കേരളത്തിന് 413 കോടി മാത്രമാണ് വകയിരുത്തിയത്. അത് വീണ്ടും വെട്ടിക്കുറച്ച് ഇപ്പോൾ 206 കോടി രൂപ ആക്കിയിരിക്കുകയാണ്. പദ്ധതി നിർവഹണത്തിനാവശ്യമായ ഫണ്ട് സംസ്ഥാനത്തിന് നൽകുന്നതിന് കേന്ദ്ര ഗവൺമ​െൻറ് തയാറാകണമെന്നും കെ.എ.എം.എ ആവശ്യപ്പെട്ടു. പേരുമാറ്റം: കേന്ദ്രാനുമതി കാത്ത് ബംഗാൾ കൊൽക്കത്ത: പുതിയ പേര് സ്വീകരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തി​െൻറ അനുമതി കാത്ത് പശ്ചിമ ബംഗാൾ. 'ബംഗ്ല' എന്ന പേരിലേക്ക് മാറുന്നതിന് കഴിഞ്ഞ ദിവസം സംസ്ഥാന നിയമസഭ അംഗീകാരം നൽകിയിരുന്നു. ഐകകണ്ഠ്യേനയാണ് ബിൽ പാസാക്കിയത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തി​െൻറ അനുമതികൂടി ലഭ്യമായാൽ പശ്ചിമ ബംഗാൾ 'ബംഗ്ല'യാകും. ബംഗാളി, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ബംഗ്ല എന്നാകും ഉച്ചരിക്കുക. ബംഗാളി ഭാഷയിൽ ബംഗ്ല, ഇംഗ്ലീഷിലും ഹിന്ദിയിലും ബംഗാൾ എന്നിങ്ങനെ മൂന്ന് േപരുകൾ നൽകാൻ നേരത്തെ നീക്കമുണ്ടായിരുന്നെങ്കിലും കേന്ദ്രം നിരസിച്ചിരുന്നു. തുടർന്നാണ് 'ബംഗ്ല' എന്ന ഒറ്റ പേരിലേക്ക് എത്തിയത്. പേരുമാറ്റം കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നതായി മുഖ്യമന്ത്രി മമത ബാനർജി വ്യക്തമാക്കി. 2011ൽ പശ്ചിമ ബംഗാളിന് 'പശ്ചിം ബംഗോ' എന്ന പേര് നൽകാൻ മമത ബാനർജി സർക്കാർ ശ്രമം നടത്തിയിരുന്നുവെങ്കിലും േകന്ദ്രം ഇടെപട്ടതോടെ നടന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.