പൊതുവിദ്യാലയങ്ങൾ മികവി​െൻറ കേന്ദ്രങ്ങളാകുന്നു -മന്ത്രി

ബാലുശ്ശേരി: പൊതുവിദ്യാലയങ്ങൾ മികവി​െൻറ കേന്ദ്രങ്ങളാകുന്ന കാഴ്ചയാണ് കേരളത്തിലുള്ളതെന്ന് തൊഴിൽ-എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. എ.സി. ഷൺമുഖദാസ് നിയമസഭാംഗത്വ രജതജൂബിലി സ്മാരക ട്രസ്റ്റി​െൻറ നേതൃത്വത്തിൽ എസ്.എസ്.എൽ.സി വിജയികൾക്കുള്ള കാഷ് അവാർഡ് വിതരണവും അനുമോദന സദസ്സും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. കളങ്കരഹിതമായ പൊതുപ്രവർത്തനം കൊണ്ട് കേരള രാഷ്ട്രീയത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച രാഷ്ട്രീയ നേതാവായിരുന്നു ഷൺമുഖദാസെന്ന് എ.കെ. ശശീന്ദ്രൻ പറഞ്ഞു. എൽ.എസ്.എസ്, യു.എസ്.എസ് ജേതാക്കൾക്ക് പുരുഷൻ കടലുണ്ടി എം.എൽ.എ ഉപഹാരം നൽകി. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുക്കം മുഹമ്മദ് ഷൺമുഖദാസ് അനുസ്മരണ പ്രസംഗം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാട്, എം.പി. ഗോപാലകൃഷ്ണൻ, വ്യവസായി രാജു മേനോൻ, വി.എം. കുട്ടികൃഷ്ണൻ, കെ. രാമചന്ദ്രൻ, കെ.കെ. ഗോപിനാഥൻ, കെ. അഹമ്മദ് കോയ, സി. അശോകൻ, പി.വി. ഭാസ്കരൻ കിടാവ്, വിദ്യാർഥി പ്രതിനിധി എന്നിവർ സംസാരിച്ചു. ട്രസ്റ്റ് ചെയർമാൻ പി. സുധാകരൻ സ്വാഗതവും അബ്ദുറഹിം കൊല്ലങ്കണ്ടി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.