പ്രകൃതിയെ അടുത്തറിയാൻ കോണോട്ട് സ്കൂളിൽ അറിവുത്സവം

കുന്ദമംഗലം: പാഠപുസ്തകത്തിലെ ചിത്രങ്ങൾക്കപ്പുറം പഠനം കാഴ്ചകളിലൂടെയും അനുഭവങ്ങളിലൂടെയും അറിയാൻ കോണോട്ട് എ.എൽ.പി സ്കൂളിലെ കുട്ടികൾ വയൽവരമ്പത്തിറങ്ങി. സ്കൂളിലെ ഈ വർഷത്തെ തനത് പദ്ധതിയായ അറിവുത്സവത്തി​െൻറ ഭാഗമായാണ് കുട്ടികൾ പ്രകൃതിയിലേക്കിറങ്ങിയത്. വയൽ വരമ്പുകളിലൂടെയും കുന്നിൻ പ്രദേശങ്ങളിലൂടെയും അരുവികളിലൂടെയുമുള്ള യാത്രക്ക് അധ്യാപകരായ പി.എം. മോളി, മുഹമ്മദലി പോലൂർ, പി. ഷിജി, എൻ.എസ്. സൽമ എന്നിവർ നേതൃത്വം നൽകി. photo kgm1 കോണോട്ട് എ.എൽ.പി സ്കൂൾ കുട്ടികൾ അരുവിയിലൂടെയുള്ള യാത്രയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.