സ്‌കൂളിലെ പാദപൂജ; നടപടി സ്വീകരിക്കണം -എം.എസ്.എഫ്

കോഴിക്കോട്: സഞ്ജീവനി മാനേജ്‌മ​െൻറിന് കീഴിലെ ചേർപ്പ് സി.എൻ.എൻ സ്‌കൂളിൽ നടന്ന ഗുരുപൂർണിമ പരിപാടിയിൽ വിദ്യാർഥികളെക്കൊണ്ട് നിർബന്ധിച്ചു പാദപൂജ ചെയ്യിപ്പിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ വിദ്യാഭ്യാസ വകുപ്പ് ആർജവം കാണിക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് മിസ്ഹബ് കീഴരിയൂർ ജന. സെക്രട്ടറി എം.പി. നവാസ് എന്നിവർ ആവശ്യപ്പെട്ടു. കേരളത്തിലെ വിദ്യാലയങ്ങളിലെ സൗഹാർദ അന്തരീക്ഷത്തെ സാരമായി ബാധിക്കുന്ന ഇത്തരം സങ്കുചിത ശ്രമങ്ങളെ വിദ്യാർഥി സമൂഹം ഒറ്റപ്പെടുത്തണമെന്നും എം.എസ്.എഫ് അഭിപ്രായപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.