വ്യാപാരി നേതാവിന് മർദനമേറ്റു

വാണിമേൽ: വ്യാപാരി വ്യവസായി ഏകോപന സമിതി വാണിമേൽ യൂനിറ്റ് സെക്രട്ടറി കെ.വി. ജലീലിന് മർദനമേറ്റു. ഓഫിസിൽനിന്ന് കമ്മിറ്റി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ ഒരു സംഘം മർദിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി 10.30ഓടെയാണ് സംഭവം. പരിക്കേറ്റ ജലീലിനെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ഞായറാഴ്ച വാണിമേലിൽ വ്യാപാരി കടകൾ അടച്ച് ഹർത്താൽ ആചരിക്കുമെന്ന് വ്യാപാരി നേതാക്കൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.