രാത്രികാല പട്രോളിങ്​ ശക്തമാക്കണം

മുക്കം: അഗസ്ത്യൻമുഴിയിലും പരിസരപ്രദേശങ്ങളിലും അടിക്കടിയുണ്ടാകുന്ന മോഷണ സംഭവങ്ങൾക്ക് തടയിടാൻ രാത്രികാല പട്രോളിങ് ശക്തമാക്കണമെന്ന് കെ.വി.വി.ഇ.എസ് അഗസ്ത്യൻമുഴി യൂനിറ്റ് വാർഷികയോഗം ആവശ്യപ്പെട്ടു. തിരുവമ്പാടി മണ്ഡലം പ്രസിഡൻറ് റഫീഖ് മാളിക ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് പി.ജെ. ജോസഫ് അധ്യക്ഷത വഹിച്ചു. യോഗ പരിശീലനം തുടങ്ങി മുക്കം: നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ കേരള സ്പോർട്സ് കൗൺസിൽ അംഗീകാരമുള്ള യോഗ പരിശീലനം തുടങ്ങി. 50 വിദ്യാർഥികൾ അടങ്ങുന്ന ബാച്ച് ആണ് ആദ്യഘട്ടത്തിൽ ആരംഭിച്ചത്. ജില്ലതലം മുതൽ അന്തർദേശീയ തലം വരെ വിദ്യാർഥികൾക്ക് വിവിധ യോഗ ഇനങ്ങളിൽ മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരമൊരുക്കുന്ന പദ്ധതിയാണിത്. ജോർജ് എം. തോമസ് എം.എൽ.എ യോഗ പരിശീലനം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ഇ.കെ. രാജൻ അധ്യക്ഷനായി. photo MKMUC 1 നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യോഗ പരിശീലനം ജോർജ് എം. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു വ്യാപാരി വ്യവസായി ഏകോപന സമിതി വാർഷിക പൊതുയോഗം റഫീഖ് മാളിക ഉദ്ഘാടനം ചെയ്യുന്നു photo MKMUC 2
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.