ചെര്‍ക്കളം അബ്​ദുല്ല ഊര്‍ജ്വസ്വലതയുടെ പാഠപുസ്തകം ^കെ.പി.എ. മജീദ്

ചെര്‍ക്കളം അബ്ദുല്ല ഊര്‍ജ്വസ്വലതയുടെ പാഠപുസ്തകം -കെ.പി.എ. മജീദ് കോഴിക്കോട്: സംഘാടകനെന്ന നിലയിൽ ഊര്‍ജ്വസ്വലതയുടെ പാഠപുസ്തകമായിരുന്നു ചെര്‍ക്കളം അബ്ദുല്ലയെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഉത്തരദേശത്തെ മുസ്ലിം ലീഗി​െൻറ വന്‍മതിലായിരുന്നു അദ്ദേഹം. പിന്നാക്ക പ്രദേശമായിരുന്ന കാസർകോടി​െൻറ വികസനരംഗത്ത് വിസ്മരിക്കാനാവാത്ത കൈയൊപ്പ് ചാര്‍ത്തിയാണ് ചെര്‍ക്കളം വിടവാങ്ങിയത്. കേരളം അഭിമാനത്തോടെ പറയുന്ന കുടുംബശ്രീയുടെ ശില്‍പി ചെര്‍ക്കളമാണെന്ന് പലര്‍ക്കും അറിയില്ല. മുസ്ലിംലീഗ് മന്ത്രി സ്ഥാനത്തേക്ക് നിയോഗിച്ചപ്പോള്‍ പുതുമയുള്ളതും ദീർഘകാലം ഗുണം ചെയ്യുന്നതുമായ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ അദ്ദേഹം സദാ ശ്രമം നടത്തിയിരുന്നു. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് പുതിയ മാനംനല്‍കിയ ഭരണാധികാരിയായിരുന്നു അദ്ദേഹമെന്നും കെ.പി.എ. മജീദ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.