ചന്ദനം മുറിച്ചുകടത്തുന്നതിനിടെ കര്‍ണാടക സ്വദേശികള്‍ അറസ്​റ്റിൽ

കൽപറ്റ: വൈത്തിരി ചുണ്ടേല്‍ അമ്മാറ ക്വാറി റോഡിനോട് ചേര്‍ന്നുള്ള ആദിവാസി ഭൂമിയില്‍നിന്നു ചന്ദനം മുറിച്ചു കടത്താനുള്ള ശ്രമത്തിനിടെ രണ്ട് കർണാടക സ്വദേശികളെ വനംവകുപ്പ് പിടികൂടി. ഗുണ്ടല്‍പേട്ട സ്വദേശികളായ ഗോവിന്ദ (55), ബസവ (57) എന്നിവരെയാണ് സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ഇക്ബാലും സംഘവും പിടികൂടിയത്. രണ്ടു മരങ്ങളില്‍നിന്നായി ശേഖരിച്ച 20 കിലോയോളം ചന്ദനമര കഷണങ്ങളും ഇവരില്‍നിന്നു പിടിച്ചെടുത്തു. വെള്ളിയാഴ്ച പുലര്‍ച്ച രണ്ടോടെ കര്‍ണാടക ബസില്‍ കയറ്റിക്കൊണ്ടുപോകാനായി ചന്ദന കഷണങ്ങളുമായി വരുേമ്പാഴാണ് ഇരുവരും പിടിയിലായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.