ഹര്‍ത്താൽ ആഹ്വാനത്തിനു​ പിന്നിൽ ആരെന്ന്​ അന്വേഷിക്കണം -ആർ.എസ്​.എസ്​

കോഴിക്കോട്: തിങ്കളാഴ്ചത്തെ ഹര്‍ത്താലുമായി ആർ.എസ്.എസിന് ബന്ധമില്ലെന്ന് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ പ്രസ്താവനയിൽ അറിയിച്ചു. ചില സംഘടനകള്‍ ഹിന്ദു സംഘടനകളെന്ന പേരില്‍ ഹര്‍ത്താല്‍ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ശബരിമല ക്ഷേത്രത്തില്‍ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നിലവിലുള്ള കേസില്‍ സുപ്രീംകോടതി എല്ലാ വശങ്ങളും പരിഗണിക്കുമെന്ന പ്രതീക്ഷയാണുള്ളത്. ഇൗ സാഹചര്യത്തിൽ ഹര്‍ത്താലിനുപിന്നില്‍ ആരെന്ന് കണ്ടെത്താന്‍ സര്‍ക്കാര്‍ വിശദമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.