പഴയകാല ഫുട്‌ബാള്‍ പ്രതിഭകളെ ഇന്ന്​ ആദരിക്കും

VERY MUST കോഴിക്കോട്: അഡ്രസ് മാൾ ആഭിമുഖ്യത്തില്‍ കോഴിക്കോട്ടെ പഴയകാല ഫുട്‌ബാള്‍ പ്രതിഭകളെ ശനിയാഴ്ച ആദരിക്കും. വൈകീട്ട് നാലിന് അഡ്രസ് മാളില്‍ എ. പ്രദീപ് കുമാര്‍ എം.എല്‍.എ ഉദ്ഘാടനംചെയ്യുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡൻറ് ടി.പി. ദാസന്‍ മുഖ്യാതിഥിയാകും. 23 പഴയ ഫുട്‌ബാള്‍ താരങ്ങളെയാണ് ആദരിക്കുക. മുഹമ്മദ് ഫിറോസ്, ഷഫീര്‍ മംഗലശ്ശേരി, മന്‍ഷാദ് തുടങ്ങിയവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.