മഴക്കെടുതിക്കിരയായവർക്ക് സ്​നേഹസമ്മാനം: കലക്​ടർക്ക്​ അഭിനന്ദനം

കോഴിക്കോട്: മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ആലപ്പുഴ, കോട്ടയം ജില്ലകളിലേക്ക് കോഴിക്കോടി​െൻറ സ്നേഹസമ്മാനമായി ഭക്ഷ്യവസ്തുക്കൾ എത്തിച്ചുകൊടുക്കുന്നതിന് നേതൃത്വംനൽകിയ കലക്ടർ യു.വി. ജോസിെനയും ജില്ലാഭരണ സംവിധാനെത്തയും മന്ത്രി ടി.പി. രാമകൃഷ്ണൻ അഭിനന്ദിച്ചു. ജില്ലാഭരണ സംവിധാനത്തിൽ ഈ പ്രവർത്തനം മാതൃകാപരവും അഭിനന്ദനീയവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണ സംവിധാനത്തി​െൻറ അഭ്യർഥന മാനിച്ച് ഭക്ഷ്യസാധനങ്ങൾ ലഭ്യമാക്കിയ വ്യാപാരികൾ, വ്യവസായികൾ, സന്നദ്ധസംഘടനകൾ, വിദ്യാർഥികൾ, വീട്ടമ്മമാർ പൊതുജനങ്ങൾ തുടങ്ങി എല്ലാവെരയും മന്ത്രി അഭിനന്ദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.