ഏഴു കേന്ദ്രങ്ങളിൽ പ്രീ-മാരിറ്റൽ കൗൺസലിങ്​ കോഴ്​സ്​

കോഴിക്കോട്: സംസ്ഥാന ന്യൂനപക്ഷ ഡയറക്ടറേറ്റിനു കീഴിൽ ജില്ലയിൽ ഏഴ് കേന്ദ്രങ്ങളിൽ പ്രീ മാരിറ്റൽ കൗൺസലിങ് കോഴ്സ് ആരംഭിക്കുന്നു. മുസ്ലിംവിഭാഗത്തിലെ 18 വയസ്സ് പൂർത്തിയാക്കിയ അവിവാഹിതർക്കാണ് പരിശീലനം നൽകുക. ജെ.ഡി.ടി ഇസ്ലാം വെള്ളിമാട്കുന്ന്, കൊടിയത്തൂർ ജുമുഅത്ത് പള്ളി മഹല്ല് കമ്മിറ്റി, കാരന്തൂർ മർകസ്, ഹ്യൂമൻകെയർ ഫൗേണ്ടഷൻ ഹൈലൈറ്റ് മാൾ, കുറ്റ്യാടി മുസ്ലിം യതീംഖാന, കൂത്താളി മഹല്ല് കമ്മിറ്റി, പുതിയാപ്പ നൂർ മസ്ജിദ് മഹല്ല് കമ്മിറ്റി എന്നീ സ്ഥാപനങ്ങൾക്കാണ് കോഴ്സുകൾ അനുവദിച്ചിട്ടുള്ളത്. ആഗസ്റ്റിൽ കോഴ്സ് ആരംഭിക്കും. നാൾക്കുനാൾ വർധിക്കുന്ന ദാമ്പത്യതകർച്ചയും കുടുംബ ശിഥിലീകരണവും തടയുകയും വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുന്ന യുവതീയുവാക്കൾക്ക് പുതിയ ദിശാബോധം രൂപപ്പെടുത്തുന്നതിനുമാണ് പുതിയ കോഴ്സു കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. എ.ബി. മൊയ്തീൻ കുട്ടി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.