കാത്തിരിപ്പിന്​ വിരാമം; രാജവെമ്പാലക്ക് പിറന്നു നാല് കൺമണികൾ

തളിപ്പറമ്പ് (കണ്ണൂർ): പറശ്ശിനിക്കടവ് പാമ്പുവളര്‍ത്തുകേന്ദ്രത്തില്‍ രാജവെമ്പാലക്ക് നാല് മക്കൾ പിറന്നു. കൃത്രിമ ആവാസവ്യവസ്ഥ സൃഷ്ടിച്ച് രാജവെമ്പാലകളെ ഇണചേര്‍ത്താണ് മുട്ടകള്‍ വിരിയിച്ചെടുത്തത്. വെള്ളിയാഴ്ച രാവിലെയാണ് 11 മുട്ടകളില്‍ നാലെണ്ണം വിരിഞ്ഞത്. നേരത്തെ രണ്ടുതവണ പറശ്ശിനിക്കടവില്‍ രാജവെമ്പാലകളെ ഇണചേര്‍ത്തിരുന്നുവെങ്കിലും മുട്ടകള്‍ ഫംഗസ് ബാധിച്ച് നശിക്കുകയായിരുന്നു. ആദ്യതവണ 21 മുട്ടകളിെട്ടങ്കിലും അത് വിരിഞ്ഞില്ല. രണ്ടാംതവണ ഇണചേര്‍ന്നതല്ലാതെ മുട്ടകളിട്ടില്ല. മാര്‍ച്ച് മാസത്തിലാണ് കൃത്രിമ ആവാസവ്യവസ്ഥ സൃഷ്ടിച്ച് പാമ്പുകളെ ഇണചേര്‍ത്തത്. ഇന്ത്യയിൽ ഇത് രണ്ടാമത്തേയും കേരളത്തിലെ ആദ്യത്തേയും സംഭവമാണിതെന്ന് പാമ്പുവളർത്തുേകന്ദ്രം അധികൃതർ പറഞ്ഞു. മേയ് 29നാണ് പാമ്പ് മുട്ടയിട്ടതായി പാര്‍ക്ക് അധികൃതരുടെ ശ്രദ്ധയില്‍പെട്ടത്. അന്നുമുതല്‍തന്നെ അതീവ രഹസ്യമായി മുട്ടകള്‍ക്ക് വിരിയാനാവശ്യമായ സ്വാഭാവിക അന്തരീക്ഷം പാര്‍ക്ക് അധികൃതര്‍ ഏര്‍പ്പെടുത്തി. സന്ദര്‍ശകരെ ആരെയും പാമ്പ്, മുട്ടകള്‍ക്ക് അടയിരിക്കുന്ന വിവരം അറിയിച്ചിരുന്നില്ല. വെള്ളിയാഴ്ച രാവിലെയാണ് നാല് കുഞ്ഞുങ്ങള്‍ മുട്ടവിരിഞ്ഞ് പുറത്തിറങ്ങിയത്. റിയാസ് മാങ്ങാട്, ടി.വി. സുധാകരന്‍, ഒ. സജീവന്‍, പാര്‍ക്കിലെ വെറ്ററിനറി സര്‍ജന്‍ ഡോ.എസ്. അഞ്ജുമോള്‍ എന്നിവരാണ് അതീവ ശ്രദ്ധയോടെ ഇവയെ പരിചരിച്ചത്. വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങള്‍ പത്ത് ദിവസത്തേക്ക് ഒരു ഭക്ഷണവും കഴിക്കില്ല. പടം പൊഴിച്ചതിനുശേഷം ചെറിയ ഇനം പാമ്പുകളെയാണ് ഇവക്ക് ഭക്ഷണമായി നല്‍കുക. ആറ് മാസക്കാലത്തേക്ക് അതീവശ്രദ്ധയോടെ പരിപാലിച്ചില്ലെങ്കില്‍ കുഞ്ഞുങ്ങള്‍ ചത്തുപോകാനിടയുള്ളതിനാല്‍ ഇവയെ വളര്‍ത്തിയെടുക്കലാണ് അതിസാഹസമായ കാര്യമെന്ന് സ്‌നേക്ക്പാര്‍ക്ക് അധികൃതര്‍ പറഞ്ഞു. വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങള്‍ക്ക് വലിയ പാമ്പുകളേക്കാള്‍ വിഷത്തി​െൻറ തീവ്രതയും പല്ലുകളുടെ മൂര്‍ച്ചയും വളരെ കൂടുതലാണെന്നതിനാല്‍ ഏറെ അപകടകരവുമാണ് ഇവയെ കൈകാര്യം ചെയ്യല്‍. മംഗളൂരു പിലിക്കുളയിലെ ശിവരാമകാരന്ത് ബയോളജിക്കല്‍ പാര്‍ക്കിലാണ് 2011 ജൂലൈ 31ന് ഇതിനുമുമ്പ് കൃത്രിമ ആവാസവ്യവസ്ഥയില്‍ രാജവെമ്പാല മുട്ടകള്‍ വിരിഞ്ഞത്. 147 മുട്ടകളില്‍ 32 എണ്ണമാണ് അന്ന് വിരിഞ്ഞുവന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.