12കാരനെ മർദിച്ച സംഭവം: അന്വേഷണം തൃപ്​തികരമല്ലെന്ന്​ പരാതി

കോഴിക്കോട്: മുക്കം തോട്ടത്തിൻ കടവിൽ രണ്ടാനമ്മയും ബന്ധുക്കളും 12കാരനെ മർദിച്ച സംഭവത്തിൽ പൊലീസ് അേന്വഷണം തൃപ്തികരമല്ലെന്ന് പരാതി. മർദനമേറ്റ കുട്ടിയുടെ അച്ഛ​െൻറ സഹോദരിയാണ് വടകര റൂറൽ എസ്.പിക്ക് പരാതി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മൊഴിയെടുക്കാൻ വന്ന മുക്കം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയെന്നും കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നും നിലവിലെ അന്വേഷണത്തിൽ തൃപ്തരല്ലെന്നുമാണ് പരാതിയിൽ പറയുന്നത്. ജൂലൈ 24ന് ആനക്കാംപൊയിലിലെ വീട്ടിൽ കുട്ടിയുെട മൊഴിയെടുക്കാൻ പൊലീസ് വന്നിരുന്നു. എന്നാൽ, കുട്ടിയുടെ മൊഴിയുടെ കോപ്പി നൽകാനും പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടാക്കിയില്ലെന്നും സംഭവത്തിൽ നീതിയുക്തമായ അന്വേഷണം നടത്തണമെന്നും പരാതിയിൽ പറഞ്ഞു. ജൂലൈ 19ന് കുട്ടിയുെട രണ്ടാനമ്മയുടെ വീട്ടിലായിരുന്നു പരാതിയുമായി ബന്ധപ്പെട്ട സംഭവം. രണ്ടാനമ്മയും അവരുടെ സഹോദരിയും ഭർത്താവും ചേർന്ന് കുട്ടിയുടെ അടിവയറ്റിനു ചവിട്ടുകയും കൈപിടിച്ച് തിരിക്കുകയും തലക്ക് പിടിച്ച് ഉന്തി ഭിത്തിയിലിട്ട് ഇടിക്കുകയും ചെയ്തെന്നായിരുന്നു കുട്ടി നൽകിയ മൊഴി. മർദനത്തിനു ശേഷം ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും മൂത്ര തടസ്സം ഉണ്ടാവുകയും ചെയ്തിനാൽ കുട്ടിയെ ആദ്യം മുക്കം കമ്യൂണിറ്റി ഹെൽത്ത് സ​െൻററിൽ എത്തിച്ചു. പിന്നീട് വിശദപരിശോധനക്കായി മെഡിക്കൽ കോളജിലേക്കും മാറ്റിയിരുന്നു. നിലവിൽ കുട്ടി അച്ഛ​െൻറ അമ്മയുെട കൂടെയാണ് താമസം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.