സ്വാമി അഗ്​നിവേശിനെതിരായ ആക്രമണം: ജുഡീഷ്യൽ അന്വേഷണം വേണം -നാഷനൽ യൂത്ത്​ ലീഗ്​

കോഴിക്കോട്: സ്വാമി അഗ്നിവേശിനുനേരെ യുവമോർച്ച നടത്തിയ ആക്രമണം സംഘ്പരിവാർ ഗൂഢപദ്ധതിയുടെ ഭാഗമാണെന്നും രാജ്യത്തോടുള്ള വെല്ലുവിളിയാണെന്നും നാഷനൽ യൂത്ത്ലീഗ് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. രാജ്യത്ത് തുടർന്ന് വരുന്ന ആൾക്കൂട്ട കൊലപാതകങ്ങളുടെ ഭാഗമാണ് സ്വാമി അഗ്നിവേശിന് നേരെയുള്ള ആക്രമണം. ഭരണഘടനയേയും ജനാധിപത്യത്തേയും തകർക്കാനുള്ള സംഘ്പരിവാറി​െൻറ ആസൂത്രിത ഗൂഢപദ്ധതിയുടെ ഭാഗമായി തുടരുന്ന ഇത്തരം ആൾക്കൂട്ട ആക്രമണങ്ങളെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണം. സംസ്ഥാന പ്രസിഡൻറ് അഡ്വ. ഷമീർ പയ്യനങ്ങാടി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ റഹീം ബണ്ടിച്ചാൽ, പ്രിയ ബിജു, അഷറഫ് പുതുമ കോഴിക്കോട്, ശംസീർ കരുവൻ തുരുത്തി, ഷാജി ഷെമീർ, റഹിയാൻ നെട്ടൂർ എറണാകുളം, നാസർ കണ്ണൂർ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഫാദിൽ അമീൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.